അല്ലാഹുവിനെ അറിയല്‍
അല്ലാഹുവിനെ അറിയല്‍ മൂന്ന് അടിസ്ഥാനങ്ങള്‍ فَإِذَا قِيلَ لَكَ: مَا الأُصُولُ الثَّلاثَةُ التِّي يَجِبُ عَلَى الإِنْسَانِ مَعْرِفَتُهَا؟ എല്ലാ മനുഷ്യരുടെയും മേല്‍ പഠിക്കല്‍ നിര്‍ബന്ധമായിട്ടുള്ള മൂന്ന് അടിസ്ഥാനങ്ങള്‍ ഏതെല്ലാമാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; فَقُلْ: مَعْرِفَةُ الْعَبْدِ رَبَّهُ، وَدِينَهُ، وَنَبِيَّهُ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ. നീ പറയുക: ഓരോ അടിമയും അവന്റെ റബ്ബിനെ അറിയലും, തന്റെ ദീന്‍ അറിയലും, നബിയായ മുഹമ്മദ് -ﷺ- യെ അറിയലും ആകുന്നു (എല്ലാ മനുഷ്യരുടെ മേലും പഠിക്കല്‍ നിര്‍ബന്ധമായ ആ മൂന്ന് അടിസ്ഥാനങ്ങള്‍). [1] അല്ലാഹുവിനെ അറിയല്‍ الأَصْلُ الأَوَّلُ: مَعْرِفَةُ الرَّبِّ. ഒന്നാമത്തെ അടിസ്ഥാനം: റബ്ബിനെ [2] അറിയല്‍. [3] فَإِذَا قِيلَ لَكَ: مَنْ رَبُّكَ؟ നിന്റെ റബ്ബ് ആരാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; فَقُلْ: رَبِّيَ اللَّهُ الَّذِي رَبَّانِي، وَرَبَّى جَمِيعَ الْعَالَمِينَ بِنِعَمِهِ. പറയുക: എന്നെയും, സര്‍വ്വ ലോകങ്ങളെയും തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് പരിപാലിച്ചവനായ അല്ലാഹുവാകുന്നു എന്റെ റബ്ബ്. وَهُوَ مَعْبُودِي لَيْسَ لِي مَعْبُودٌ سِوَاه...