Posts

Showing posts with the label വിപത്ത്

പരീക്ഷണം (വിപത്ത്‌) ബാധിക്കപ്പെട്ടവനെ കണ്ടാലുള്ള പ്രാര്‍ത്ഥന

പരീക്ഷണം (വിപത്ത്‌) ബാധിക്കപ്പെട്ടവനെ കണ്ടാലുള്ള പ്രാര്‍ത്ഥന الْحَمْـدُ للهِ الّذي عافاني مِمّا ابْتَـلاكَ بِهِ، وَفَضَّلَـني عَلى كَثيـرٍ مِمَّنْ خَلَـقَ تَفْضـيلا (حسنه الألباني في سنن الترمذي:٣٤٣١ وفي سنن ابن ماجة:٣٨٩٢٢) നിന്നെ ബാധിച്ചത്‌ പോലുള്ള വിപത്തില്‍ നിന്ന് (പരീക്ഷണത്തില്‍നിന്ന്) എനിക്ക് സൗഖ്യവും വിട്ടുവീഴ്ചയും രക്ഷയും നല്‍കുകയും; സൃഷ്ടികളില്‍ പല ആളുകളെക്കാളും എന്നെ ഉത്കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും അല്‍ഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മാബ്തലാക്ക ബിഹി, വഫള്ളലനീ അലാ കസീറിന്‍ മിമ്മന്‍ ഖലക തഫ്ല്ളീലാ നബി(സ) അരുളി : ഒരു പരീക്ഷണമോ വിപത്തോ ബാധിക്കപ്പെട്ടവനെ ആരെങ്കിലും കണ്ടാല്‍ അയാള്‍ ഇപ്രകാരം (ചുവടെ വരുന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക് (അത് കണ്ടയാള്‍ക്ക്) ആ വിപത്തില്‍ നിന്ന് സംരക്ഷണം നല്‍കാതിരിക്കില്ല… ആ (പരീക്ഷണമോ വിപത്തോ) ബാധിക്കപ്പെട്ടവന്‍ കേള്‍ക്കാതെ, തന്‍റെ മനസ്സു കൊണ്ട് ആ വിപത്തില്‍നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും ചെയ്യട്ടെ