Posts

Showing posts with the label നോമ്പ്

മാസപ്പിറവി കാ‌ണു‌മ്പോ‌ഴു‌ള്ള പ്രാര്‍ത്ഥന

മാസപ്പിറവി കാ‌ണു‌മ്പോ‌ഴു‌ള്ള പ്രാര്‍ത്ഥന اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، رَبّي وَرَبُّكَ الله (صححه الألباني في سنن الترمذي:٣٤٥١ ) അല്ലാഹുവേ! നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസംതുടക്കം കുറിക്കുന്നത്)അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ. എന്റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ ( ഈ ചന്ദ്രന്റെ ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹുതന്നെയാണ്!. അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍അംനി വല്‍ഈമാനി, വസ്സലാമതി വല്‍ഇസ്ലാമി, റബ്ബി വ റബ്ബുക്കല്ലാഹ്

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന

നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ത്ഥന ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله (حسنه الألباني في سنن أبي داود: ٢٣٥٧ ) (നോമ്പ് തുറന്നപ്പോൾ)ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി ദഹബ ള്വമഉ, വബ്തല്ലത്തില്‍ ഉറൂക്കു, വ സബത്തല്‍ അജ്റു ഇന്‍ഷാ അല്ലാഹ്

നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേ‌ണ്ടി നോമ്പ് തുറന്നയാളുടെ പ്രാർഥന

നോമ്പ് തുറപ്പിച്ച വീട്ടുകാര്‍ക്കു വേ‌ണ്ടി നോമ്പ്  തുറന്നയാളുടെ പ്രാർഥന أَفْطَـرَ عِنْدَكُم الصّـائِمونَ ، وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة (صححه الألباني في سنن ابن ماجة:١٧٤٧ وفي سنن أبي داود:٣٨٥٤) നോമ്പുകാരന്‍ നിങ്ങളുടെയടുക്കല്‍ നോമ്പ് തുറക്കുകയും, സദ്‌വൃത്തര്‍ നിങ്ങളുടെയടുക്കല്‍ ഭക്ഷണം കഴിക്കുകയും ചെയ്തു; മലക്കുകള്‍ നിങ്ങള്‍ക്ക്‌ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യട്ടെ. അഫ്തറ ഇന്‍ദകുമു സ്വാഇമൂന്‍, വ അക്കല ത്വആമകുമുല്‍ അബ്റാര്‍, വ സ്വല്ലത്ത് അലൈകുമുല്‍ മലാഇക്ക.

സുന്നത്ത്‌ നോബുകാരന് ഭക്ഷണം നല്‍കപ്പെട്ടാല്‍

സുന്നത്ത്‌ നോബുകാരന്  ഭക്ഷണം നല്‍കപ്പെട്ടാല്‍ اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم (مسلم:١٤٣١) അല്ലാഹുവേ!നീ അവർക്ക് നൽകിയ ഭക്ഷണത്തിൽ അനുഗ്രഹം ചൊരിയേണമേ അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും നബി(സ) അരുളി : “നിങ്ങളില്‍ ആരെയെങ്കിലും (ഭക്ഷണത്തിന്) ക്ഷണിക്കപ്പെട്ടാല്‍ അയാളത്‌ സ്വീകരിക്കട്ടെ, ക്ഷണിക്കപ്പെട്ടയാള്‍ നോമ്പുകാരനാണെങ്കില്‍ അവന്‍ അവര്‍ക്ക്‌ (ക്ഷണിച്ചവന്) വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. നോമ്പില്ലാത്തവനാണെങ്കില്‍ അവന്‍ ഭക്ഷണം കഴിക്കട്ടെ

നോമ്പ്കാരന്‍ ആക്ഷേപിക്കപ്പെട്ടാല്‍ പറയേണ്ടത്‌

നോമ്പ്കാരന്‍ ആക്ഷേപിക്കപ്പെട്ടാല്‍ പറയേണ്ടത്‌ إِنِّي صَائِمٌ، إِنِّي صَائِمٌ (البخاري:١٨٩٤ ومسلم:١١٥١) തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്. തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്. (എന്ന് പറയട്ടെ). (ചീത്ത വാക്കുകളും പ്രവൃത്തികളും നോമ്പുകാരന് നിഷിദ്ധമാണ്) ഇന്നീ സ്വാഇമുന്‍, ഇന്നീ സ്വാഇമുന്‍

01. മാസപ്പിറവി കാ‌ണു‌മ്പോ‌ഴു‌ള്ള പ്രാര്‍ത്ഥന