Posts

Showing posts with the label കച്ചവടവും ശപഥങ്ങളും

കച്ചവടവും ശപഥങ്ങളും

ഹദീസ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «الحَلِفُ مُنَفِّقَةٌ لِلسِّلْعَةِ، مُمَحِّقَةٌ لِلْبَرَكَةِ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ശപഥം കച്ചവടച്ചരക്ക് ചിലവഴിക്കും; ബറകത് (അല്ലാഹുവിന്റെ അനുഗ്രഹം) ഇല്ലാതെയാക്കും.” പദാനുപദ അര്‍ഥം الحَلِفُ     :     ശപഥം, സത്യം ചെയ്യല്‍. مُنَفِّقَةٌ      :     ചിലവഴിക്കുന്നത്, വില്‍ക്കാന്‍ സഹായിക്കുന്നത് السِّلْعَةُ    :     കച്ചവടച്ചരക്ക്, കച്ചവട വസ്തു مُمْحِقَةٌ    :    ഇല്ലാതെയാക്കുന്നത്, നശിപ്പിക്കുന്നത് لِلْبَرَكَةِ      :    അനുഗ്രഹം, നന്മയുടെ വര്‍ദ്ധനവ് തഖ് രീജ് ബുഖാരി: 2087 (അല്ലാഹു പലിശയെ മായ്ച്ചു കളയും, ദാനധര്‍മ്മങ്ങളെ വളര്‍ത്തുകയും ചെയ്യുമെന്ന് അറിയിക്കുന്ന അദ്ധ്യായം. അല്ലാഹു കൊടിയ നിഷേധിയെയും അധര്‍മ്മകാരിയെയും ഇഷ്ടപ്പെടുന്നില്ല.) മുസ്‌ലിം: 1606 (കച്ചവടത്തില്‍ സത്യം ചെയ്യല്‍ വിലക്കപ്പെട്ടിരിക്കുന്നു എന്നറ...