01. തുമ്മിയാലുള്ള പ്രാര്‍ത്ഥന
തുമ്മിയാലുള്ള പ്രാര്‍ത്ഥന നബി(സ) അരുളി : തുമ്മിയാൽ, അയാൾ പറയുക الْحَمْـدُ للهِ (البخاري:٦٢٢٤) എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. അല്‍ഹംദു ലില്ലാഹ്. അത് കേട്ട അവന്‍റെ മുസ്‌ലിം സഹോദരന്‍ പറയുക : يَرْحَمُـكَ الله “യര്‍ഹമുക്കല്ലാഹ്.” “(അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ)” അത് കേട്ടാല്‍ തുമ്മിയവന്‍ വീണ്ടും ഇപ്രകാരം പറയുക : يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ യഹ്ദീക്കുമുല്ലാഹു, വ-യുസ്ലിഹു ബാലക്കും