Posts

Showing posts with the label 02. വസ്ത്രം

04. പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന

പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന إِلُبِسْ جَدِيداً وَعِشْ حَمِيداً وَمُتْ شَهِيداً (صححه الألباني في سنن ابن ماجة : ٣٥٥٨) നീ പുതിയ വസ്ത്രം അണിയുക, പ്രശംസിക്കപ്പെടുന്നവനായി ജീവിക്കുക, അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിയായി മരിക്കുകയും ചെയ്യുക ഇല്‍ബസ് ജദീദന്‍, വ-ഗിശ് ഹമീദന്‍, വ-മുത് ശഹീദന്‍

03. പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന

പുതുവസ്ത്രം ധരിച്ചവന് വേണ്ടിയുള്ള പ്രാര്‍ത്ഥന تُبْلَى وَيُخْلِفُ اللهُ تَعَالَى (صححه الألباني في سنن أبي داود: ٤٠٢٠) താങ്കള്‍ ഇത് (ഈ വസ്ത്രം) അണിഞ്ഞ് പഴയതാക്കുമ്പോള്‍ അത്യുന്നതായ അല്ലാഹു താങ്കള്‍ക്ക് (അതിന്) പകരം നല്‍കട്ടെ തുബ്‌ലാ വ യുഖ്‌ലിഫുല്ലാഹു തആലാ

02. പുതുവസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

പുതുവസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُـمَّ لَـكَ الحَـمْـدُ أنْـتَ كَسَـوْتَنيهِ، أََسْأََلُـكَ مِـنْ خَـيرِهِ وَخَـيْرِ مَا صُنِعَ لَـه، وَأَعوذُ بِكَ مِـنْ شَـرِّهِ وَشَـرِّ مـا صُنِعَ لَـهُ (صححه الألباني في سنن أبي داود:٤٠٢٠ وفي صحيح الترمذي:١٧٦٧) അല്ലാഹുവേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇതില്‍ നിന്നുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു അല്ലാഹുമ്മ ലകല്‍-ഹംദു, അന്‍ത കസൌതനീഹി, അസ്അലുക മിന്‍ ഖൈരിഹി വ ഖൈരി മാ സുനിഅ’ ലഹു, വ അഊദു ബിക മിന്‍ ശര്‍രി-ഹി വ ശര്‍രി മാ സുനിഅ’ ലഹു

01. വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന നബി(സ) അരുളി : ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ( വന്‍പാപങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാലേ പൊറുക്കപ്പെടൂ!) الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة   (حسنه الألباني في سنن أبي داود:٤٠٢٣) എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക്  ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും അൽഹംദു ലില്ലാഹില്ലദീ കസാനീ ഹാദസ്സൗബ വ റസഖനീഹി മിൻ ഗൈരി ഹൗലിം മിന്നീ വലാ ഖുവ്വതിൻ

പ്രവാചക ജീവചരിത്രം-Part-2/പ്രവാചകൻറെﷺവ്യതിരിക്തമായ സവിശേഷതകതകളും നാമങ്ങളും

Image