03. ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശേഷം (സ്വഫാ മലയില്‍) ഇപ്രകാരം പറഞ്ഞു:

لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ

(مسلم:١٢١٨)

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ (ഞങ്ങളുടെ കൈകളിലൂടെ) അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി

ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍; ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു; അന്‍ജസ വഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു

പിന്നീട് അവിടുന്ന് (സ) അപ്രകാരം 'മൂന്ന്‍' പ്രാവശ്യം പറഞ്ഞു. ഓരോ പ്രാവശ്യത്തിനുമിടയില്‍ (ഇഹപര കാര്യങ്ങള്‍ക്ക് വേണ്ടി) പ്രാര്‍ത്ഥിക്കുകയും ചെയ്തു. സഫാ മലയില്‍ ഈ ചെയ്തതു പോലെയെല്ലാം പിന്നീട് മര്‍വാ മലയില്‍ വെച്ചും ചെയ്തു.

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന