Posts

Showing posts with the label ശിക്ഷിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്…

ശിക്ഷിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്…

ഹദീസ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «إِذَا قَاتَلَ أَحَدُكُمْ أَخَاهُ فَلْيَجْتَنِبِ الوَجْهَ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും തന്റെ സഹോദരനെ അടിച്ചാല്‍ അവന്‍ മുഖം ഒഴിവാക്കട്ടെ.” തഖ് രീജ് ബുഖാരി: 2559 (അടിമയെ അടിക്കുമ്പോള്‍ മുഖം ഒഴിവാക്കണമെന്ന് അറിയിക്കുന്ന അദ്ധ്യായം) മുസ്‌ലിം: 2612 (മുഖത്ത് അടിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് അറിയിക്കുന്ന അദ്ധ്യായം) പാഠങ്ങള്‍ 1- മുഖത്ത് അടിക്കുന്നതിന്റെ വിധി: നബി -ﷺ- ഒരു കാര്യം കല്‍പ്പിച്ചാല്‍ അതിലുള്ള അടിസ്ഥാനം ആ കല്‍പ്പിക്കപ്പെട്ട വിഷയം നിര്‍ബന്ധമാണെന്നതാണ്. അതായത്; അക്കാര്യം വാജിബാണ്. അവിടുന്ന് ഒരു കാര്യം വിലക്കിയാലാകട്ടെ; അതിലുള്ള അടിസ്ഥാനം അത് നിഷിദ്ധമാണെന്നും. അതായത് ഹറാം. ഈ അടിസ്ഥാനപ്രകാരം മുഖത്ത് അടിക്കരുത് എന്ന നബി-ﷺ-യുടെ ഈ വിലക്ക് അറിയിക്കുന്നത് അക്കാര്യം ഹറാമാണെന്ന് തന്നെയാണ്. അത് ചെയ്തവന്‍ തെറ്റുകാരനും. 2- എന്തു കൊണ്ട് മുഖം? മനുഷ്യ ശരീരത്തിലെ മറ്റു അവയവങ്ങളില്‍ നിന്ന് മുഖം മാത്രം പ്രത്യേകം എടുത്തു പറയാനുള്ള ...