Posts

Showing posts with the label ദുല്‍ഹജ്ജ് മാസത്തിലെ 10 ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

ദുല്‍ഹജ്ജ് മാസത്തിലെ 10 ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

Image

ദുല്‍ഹജ്ജ് മാസത്തിലെ 10 ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍ സജ്ജനങ്ങള്‍ക്ക് സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്നായി വര്‍ഷത്തില്‍ ആവര്‍ത്തിച്ച് വരുന്ന ദിവസങ്ങള്‍ നിശ്ചയിച്ചിരിക്കുന്നുവെന്നത് അല്ലാഹുവിന്റെ ഔദാര്യത്തില്‍ പെട്ടതാകുന്നു. ഈ പുണ്യ ദിനങ്ങളില്‍ തങ്ങളുടെ ഉടമസ്ഥനും രക്ഷിതാവുമായ അല്ലാഹുവിലേക്കടുപ്പിക്കുന്നതായ കര്‍മങ്ങളില്‍ അവര്‍ മത്സരിക്കുകയും അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവരുടെ പ്രതിഫലം മഹത്തരമാക്കിക്കൊടുക്കുകയും ചെയ്യുന്നു. മനുഷ്യര്‍ വന്നും പോയും കൊണ്ടിരിക്കുമ്പോള്‍ സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുന്നതിനായി നമ്മുടെ ആയുഷ്‌കാലം നീട്ടിത്തന്നിരിക്കുന്നുവെന്നതും അവന്‍ ചെയ്ത അനുഗ്രഹങ്ങളില്‍ പെട്ടതു തന്നെ. മറ്റു സമുദായങ്ങളുടെ ആയുസ്സിനെക്കാള്‍ വളരെ കുറവാണ് മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്റെ ആയുസ്സ്. നബി ﷺ  പറഞ്ഞു: ''എന്റെ സമുദായത്തിന്റെ ആയുഷ്‌കാലം അറുപതിനും എഴുപതിനും ഇടക്കാകുന്നു'' (ഇബ്‌നുമാജ:1073). എന്നാല്‍ അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് കുറഞ്ഞ കാലയളവില്‍ കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യാനും അവ വര്‍ധിപ്പിക്കാനും ഉതകുംവിധം നമ്മുടെ ആയുസ്സിനെ അനുഗ്രഹിച്ചുകൊിരിക്കുന്നു....