Posts

Showing posts with the label രോഗം.രോഗി.സന്ദർശനം

01. രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന നബി(സ) രോഗിയെ സന്ദര്‍ശിച്ചാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ (البخاري:٥٦٥٦) സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖംപ്രാപിക്കലുമുണ്ടാകും ലാ ബഅ്സ ത്വഹൂറുന്‍ ഇന്‍ശാഅല്ലാഹ്

02. രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

രോഗിയെ സന്ദര്‍ശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന أَسْأَلُ اللهَ الْعَظِيمِ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (سبع مرات) ( صححه الألباني في سنن أبي داود:٣١٠٦ وفي سنن الترمذي׃٢٠٨٣ ) അതിഗാംഭീര്യമുള്ള ‘അര്‍ശ്’ന്‍റെ (അല്ലാഹുവിന്‍റെ പരമാധികാര പീഠത്തിന്‍റെ) റബ്ബും, അതിമഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കള്‍ക്ക് രോഗശമനം വരുത്തുവാന്‍ ഞാന്‍ തേടുന്നു (ഏഴ് തവണ പറയുക) അസ്അലുല്ലാഹല്‍ അളീമ, റബ്ബില്‍ അര്‍ശില്‍ അളീമി, അന്‍ യശ്ഫീക നബി(സ) അരുളി : ഇങ്ങനെ ദൃഢവിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ആ രോഗിക്ക്‌ അല്ലാഹു ആ രോഗം മാറ്റിക്കൊടുക്കാതിരിക്കില്ല! (അ‌ബൂദാവൂദ്: 3106 -അൽബാനി സ്വഹീഹാക്കിയത്)

രോഗിയെ സന്ദര്‍ശിക്കുന്നതിന്‍റെ ശ്രേഷ്ഠത

രോഗിയെ സന്ദര്‍ശിക്കുന്നതിന്‍റെ ശ്രേഷ്ഠത രോഗിയെ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ മലക്കുകളുടെ പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠത ഇപ്രകാരം ലഭിക്കുന്നു: നബി(സ) അരുളി: “ഒരാള്‍ തന്‍റെ മുസ്‌ലിം സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കാന്‍ പോയാല്‍ അവന്‍ ഇരിക്കുന്നത് വരെ നടക്കുന്നത് സ്വര്‍ഗത്തിലെ ഫലസമൃദ്ധമായ തോട്ടത്തിലൂടെ (അഥവാ, സ്വര്‍ഗം സമ്പാദിക്കുന്ന വഴിയില്‍) ആണ്. അവന്‍ (രോഗിയുടെ അരികെ) ഇരുന്നാല്‍ അനുഗ്രഹം അവനെ ആവരണം ചെയ്യുന്നു. ആ രോഗസന്ദര്‍ശനം രാവിലെയാണെങ്കില്‍ വൈകുന്നേരംവരെ രോഗസന്ദര്‍ശ‍കന് അനുഗ്രഹത്തിന് വേണ്ടി എഴുപതിനായിരം മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്! അത് വൈകുന്നേരമാണെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ രോഗസന്ദര്‍ശകന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് !" (الألباني في السلسلة الصحيحة:١٣٦٧ وأبو داود:٣٠٩٨)

ജീവിത നൈരാശ്യം ബാധിച്ച രോഗിയുടെ പ്രാര്‍ത്ഥന

ജീവിത നൈരാശ്യം ബാധിച്ച രോഗിയുടെ പ്രാര്‍ത്ഥന اَللهُمَّ اغْفِرْلِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ الأَعْلَى (البخاري:٤٤٤٠ ومسلم:٢٤٤٤) അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരുകയും എന്നോട് കരുണകാണിക്കുകയും എന്നെ ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ അല്ലാഹുമ്മ-ഗ്ഫിര്‍ലീ വ-ര്‍ഹംനീ വ-അല്‍ഹിഖ്നീ ബി-ര്‍റഫീഖില്‍ അഅ് ലാ ശേഷം പറയുക: لَا إِلَهَ إِلَّا الله യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല ലാ ഇലാഹ-ഇല്ലല്ലാഹു ഒരാള്‍ (മനസ്സറിഞ്ഞുകൊണ്ട് നിഷ്കളങ്കമായി) പറയുന്ന അവസാന വചനം : ‘ലാ ഇലാഹ ഇല്ലല്ലാഹു’ (യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല) എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്!

ന‌ര‌ക‌ത്തീ ബാധിക്കാതിരിക്കാൻ രോഗി പ്രാർത്ഥിക്കേണ്ടത്

ന‌ര‌ക‌ത്തീ ബാധിക്കാതിരിക്കാൻ രോഗി പ്രാർത്ഥിക്കേണ്ടത് لَا إلهَ إلاّ اللهُ وَاللهُ أَكْبَـر، لَا إلهَ إلاّ اللهُ وحْـدَهُ لَا شَريكَ لهُ، لَا إلهَ إلاّ اللهُ لهُ المُلكُ ولهُ الْحَمْدُ، لَا إلهَ إلاّ اللهُ وَلَا حَـوْلَ وَلَا قُـوَّةَ إِلاّ بِالله (صححه الألباني في سنن الترمذي:٣٤٣٠ وصححه الألباني في سنن ابن ماجة:٣٧٩٤) യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്, യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന്‍ (അല്ലാഹു) ഏകനും പങ്കുകാരില്ലാത്തവനുമാണ്, യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) പരമാധികാരമുള്ളവനാണ്, അവനുതന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത കഴിവും ശക്തിയുമില്ല ലാ ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു, അ‌ല്ലാ‌ഹു അ‌ക്‌‌ബ ർ; ലാഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു വ‌ഹ്‌‌ദ‌ഹു; ലാഇ‌ലാ‌ഹ ഇ‌ല്ല ല്ലാ‌ഹു വ‌ഹ്‌‌ദ‌ഹു ലാശ‌രീ‌ക ല‌ഹു; ലാഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാഹു ല‌ഹുൽ മുൽ‌കു വ‌ല‌ഹുൽ ഹം‌ദു; ലാ ഇ‌ലാ‌ഹ ...

മരണം ആസ്സന്നമായവരോടുള്ള നിര്‍ദ്ദേശം (തല്‍ഖീന്‍)

മരണം ആസ്സന്നമായവരോടുള്ള നിര്‍ദ്ദേശം (തല്‍ഖീന്‍) لا إلهَ إلاّ اللّه യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല ലാ ഇലാഹ ഇല്ലല്ലാഹു ന‌ബി(സ) പ‌റ‌ഞ്ഞു لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللهُ “മ‌ര‌ണം ‌ആ‌സ‌ന്ന‌മാ‌യ‌വ‌രോ‌ട്‌ ‘ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹ്‌’ എ‌ന്ന്‌ പ‌റ‌യു‌വാൻ നിർ‌ദ്ദേ‌ശി‌ക്കു‌ക" (صححه الألباني في سنن ابن ماجة : 1444 ، سنن النسائي: 1826)