Posts

Showing posts with the label ആശ്ചര്യം.സന്തോഷം.വെറുപ്പ്

സന്തോഷമോ വെറുപ്പോ ആയ കാര്യം ഉണ്ടായാലുള്ള പ്രാര്‍ത്ഥന

സന്തോഷമോ വെറുപ്പോ ആയ കാര്യം ഉണ്ടായാലുള്ള പ്രാര്‍ത്ഥന നബി(സ) തനിക്ക് സന്തോഷകരമായ വല്ലകാര്യവും (സൽ‌കർ‌മ‌ങ്ങൾ) ഉണ്ടായാല്‍ ഇപ്രകാരം പറയുമായിരുന്നു الْحَمْـدُ لِلهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحَاتُ (صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠) അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത് അല്‍ഹംദു ലില്ലാഹില്ലദീ ബിനിഅ്മതിഹി തതിമ്മു സ്വാലിഹാത്ത് വെറുപ്പുളവാകുന്ന  വല്ല കാര്യവുമുണ്ടായാല്‍ നബി(സ) ഇപ്രകാരം പറയുമായിരുന്നു الْحَمْـدُ لِلهِ عَلَى كُـلِّ حَالٍ (صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠) എല്ലാ അവസ്ഥയിലും എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ് അല്‍ഹംദു ലില്ലാഹി അലാ കുല്ലി ഹാല്‍

ആശ്ചര്യവും സന്തോഷവും (നന്മയിലോ തിന്മയിലോ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന

ആശ്ചര്യവും സന്തോഷവും (നന്മയിലോ തിന്മയിലോ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന سُـبْحانَ الله (البخاري:٢٦١٨) അല്ലാഹു എത്രയധികം പരിശുദ്ധന്‍! സുബ്ഹാനല്ലാഹ് اللهُ أَكْـبَر (البخاري:٢٦١٨) അല്ലാഹു ഏറ്റവും വലിയവന്‍ അല്ലാഹു അക്ബര്‍

സന്തോഷകാര്യങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി ചെയ്യേണ്ട രൂപം

സന്തോഷകാര്യങ്ങള്‍ക്ക് അല്ലാഹുവിന് നന്ദി ചെയ്യേണ്ട രൂപം വ‌ല്ല സ‌ന്തോ‌ഷ‌വു‌മു‌ണ്ടാ‌യാൽ സു‌ജൂ‌ദ്‌ ചെ‌യ്‌‌ത്‌ അല്ലാഹു‌വി‌ന്‌ സ്‌‌തു‌തി‌യും ന‌ന്ദി‌യും അർ‌പ്പി‌ക്കു‌ക عَنْ أَبِي بَكْرَةَ(ر) أَنَّ النَّبِيَّ(ص) كَانَ إِذَا أَتَاهُ أَمْرٌ يَسُرُّهُ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شُكْرًا لِلهِ تَبَارَكَ وَتَعَالَى (حسنه الألباني في سنن ابن ماجة :۱۳۶۴ ) അബൂബക്കറ (റ) നിവേദനം: “സന്തോഷമുളവാക്കുന്ന വല്ല കാര്യവും നബി(സ)ക്ക് വന്നെത്തിയാല്‍, എല്ലാ അനുഗ്രഹങ്ങളുടെയും ദാ‌താ‌വാ‌യ അല്ലാഹുവിന് നബി(സ) സു‌ജൂ‌ദ്‌ ചെ‌യ്‌‌ത്‌ സ്‌‌തു‌തി‌യും ന‌ന്ദി‌യും അർ‌പ്പി‌ച്ചി‌രു‌ന്നു"