Posts

Showing posts with the label പങ്കു വെക്കുന്നതിന്റെ ശ്രേഷ്ഠത

പങ്കു വെക്കുന്നതിന്റെ ശ്രേഷ്ഠത

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “രണ്ടു പേരുടെ ഭക്ഷണം മൂന്ന് പേര്‍ക്ക് മതിയായതാണ്. മൂന്നു പേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയായതാണ്.” പദാനുപദ അര്‍ഥം طَعَامُ          :   ഭക്ഷണം الإِثْنَيْنِ       :  രണ്ട്/രണ്ടു പേര്‍ كَافِي            :   മതിയായതാണ് الثَّلَاثَةِ       :   മൂന്ന്‍/മൂന്ന്‍ പേര്‍ الأَرْبَعَةِ       :    നാല്/നാലു പേര്‍ തഖ് രീജ് ബുഖാരി: 5392 (ഒരാളുടെ ഭക്ഷണം രണ്ടു പേര്‍ക്ക് മതിയായതാണ്) മുസ്‌ലിം: 2058 (ഭക്ഷണം കുറച്ചാണെങ്കിലും പങ്കു വെക്കുന്നതിന്റെ ശ്രേഷ്ഠത) പാഠങ്ങള്‍ 1- ഹദീഥിന്റെ ആശയം: രണ്ടാളുകളുടെ വയറു നിറക്കുന്ന ഭക്ഷണം മൂന്നു പേര്‍ക്ക് -വയറു നിറഞ്ഞില്ലെങ്കില്‍ കൂടി- വിശപ്പടക്കാന്‍ മതിയാകും. മൂന്നു പേരുടെ ഭക്ഷണം നാലു പേര്‍ക്കും ഇത് പോലെ തികയും. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ സഹോദരങ്ങള്‍ക്ക് കൂടി ഭക്ഷണം പങ്കു വെക്കാനും, അവരെ കൂടി തങ്ങളുടെ വിഭവങ്ങളില്‍ പങ്കാളികളാക്കാ...