01. ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന
ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന
اللهُمَّ رَبَّ السَّماوَاتِ السَّبعِ, وَ رَبَّ العَرشِ العَظِيمِ, كُن لِي جَاراً مِن فلان بن فلان وَأَحزَابِهِ مِن خَلائِقِكَ, أَن يَفرُطَ عَلَيَّ أَحَدٌ مِنهُم وَ يَطغَى عَزَّ جَارُكَ وَ جَلَّ ثَنَائُكَ, وَ لا إِلهَ إِلا أَنت
(صحيح الأدب المفرد:٧٠٧)
ഏഴ് ആകാശങ്ങളുടെയും അതിഗാംഭീര്യമുള്ള അര്‍ശിന്‍റെയും (പരമാധികാര പീഠത്തിന്‍റെയും) നാഥനായ അല്ലാഹുവേ! നിന്‍റെ സൃഷ്ടികളില്‍ പെട്ട ഇന്ന ഇന്ന ആളുകളും അവന്റെ അനുയായികളും എന്‍റെ മേല്‍ അമിതമായി ഭാരം ചുമത്തുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ നിന്നും നീ എനിക്ക് രക്ഷകനും തുണക്കുന്നവനുമാകേണമേ. നിന്‍റെ സംരക്ഷണവും തുണയും, അതിപ്രതാപവും സര്‍വ്വശക്തിയുമുള്ളതുമാണ്! നീ അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങളും അതിമഹത്വമുള്ളതും അത്യുന്നതവുമാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല
അല്ലാഹുമ്മ റബ്ബി-സ്സമാവാത്തിസ്സബ്ഇ വ റബ്ബില്‍ അര്‍ശില്‍ അളീം, കുന്‍ ലീ ജാറന്‍ മിന്‍ (ഫുലാനിബ്നി ഫുലാനിന്‍), വ അഹ്സാബിഹി മിന്‍ , ഖലാഇകിഹി അന്‍ യഫ്റുത്വ അലയ്യ അഹദുന്‍ മിന്‍ഹും അവ് യത്ഗാ, ഗസ്സ ജാറുക, വജല്ല ഥനാഉക, വ ലാ ഇലാഹ ഇല്ലാ അന്‍ത
Comments
Post a Comment