01. വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം
വേദനയോ അസഹ്യമോ ഉണ്ടയാലുള്ള മന്ത്രം
﴿ قُلْ هُوَ اللَّـهُ أَحَدٌ ..... ﴾
﴿قُلْ أَعُوذُ بِرَبِّ الْفَلَقِ ..............﴾
﴿قُلْ أَعُوذُ بِرَبِّ النَّاسِ .............﴾
(البخاري: 5016،مسلم: 2192)
"ഖുൽഹുവല്ലാഹു അഹദ്.." , "ഖുൽ അഊദു ബി റബ്ബിൽ. ഫലഖ് ..", "ഖുൽ അഊദു ബി റബ്ബിന്നാസ് .." പാരായണം ചെയ്തു (ഉമിനീര് പാറി വീഴുന്നതാക്കി ) കൈകളിൽ ഊതി അതുകൊണ്ട് ശരീരം മുഴുവനും തടവുക.
ആയിശ നിവേദനം: “നബി (സ)ക്ക് ശാരീരിക വേദന അനുഭവപ്പെട്ടാൽ തന്റെ ശരീരത്തിൽ: ‘ഖുൽഹുവല്ലാഹു അഹദ്...’, ‘ഖുൽ അഊദു ബി റബ്ബിൽ ഫലഖ്...’, ‘ഖുൽ അഊദു ബിറബ്ബിന്നാസ്...’, പാരായണം ചെയ്‌ത് (ഉമിനീർ പാറിവീഴുന്നതാക്കി) തന്റെ കൈകളിൽ ഊതി, അതുകൊണ്ട് തടവുകയും ചെയ്യാറുണ്ടായിരുന്നു. രോഗത്തിന്റെ വേദന കൂടിയപ്പോൾ ഞാൻ (ആയിശ ) ഈ സൂറത്തുകൾ ഓതി നബി (സ)യുടെ കൈകളിൽ ഊതുകയും അതുകൊണ്ട് ശരീരം തടവിക്കൊടുക്കുകയും ചെയ്‌തു.” (ബുഖാരി: 5016)
❤️👍
ReplyDelete