Posts

Showing posts with the label 04. രാവിലെ

01. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

Image
എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). ചൊല്ലേണ്ട സമയം : രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്. വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേയുമാണ്. പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ‘ഹംദും’ ‘സ്വലാത്തും’ ഒരു തവണ ചൊല്ലുക: الْحَمْدُ للِهَ وَحْدَهُ، وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ لاَ نَبِيَّ بَعْدَهُ “എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ്‌ സ) യുടെ മേല്‍ അല്ലാഹുവ...

02. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ 'മൂന്ന് ' തവണ വീതം: بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ  قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ (سورة الإخلاص:١-٤) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ (سورة الفلق:١-٥) بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ (سورة الناس:١-٦) ((كُلهم ثلاثَ مرَّاتٍ)  حسنة الألباني في سنن أبي داود: ٥٠٨٢ ، الترمذي: ٣٥٧٥) 1)  അല്‍'ഇഖ്‌ലാസ് - (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സ...

03. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ ഒരു തവണ أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ . وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوِء الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وعَذَابٍ فِي الْقَبْرِ (مسلم: ٢٧٢٣ وصححه الألباني في سنن أبي داود: ٥٠٧١) ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു. പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! നാഥാ ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലെ തിന്മകളില്‍ നിന്നും ...

04. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ ഒരു തവണ اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النِّـشور (صححه الألباني في سنن نسائي: ١٠٣٢٣، وفي الأدب المفرد: ١١٩٩) അല്ലാഹുവേ! നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു, നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെ കൊണ്ടാണ്. നിന്‍റെ അടുത്തേക്കാണ് ഞങ്ങളുടെ പരലോക വിചാരണക്കുവേണ്ടിയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പും അല്ലാഹുമ്മ ബിക അസ്ബഹ്നാ വ ബിക അംസയ്നാ വബിക നഹ്യാ വബിക നമൂത്തു വ ഇലയ്ക ന്നുശൂര്‍

05. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ ഒരു തവണ اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ . (البخاري: ٦٣٠٦و ٦٣٢٣) അല്ലാഹുവേ! നീയാണ് എന്‍റെ റബ്ബ് (സൃഷ്ടാവും, സംരക്ഷകനും, അന്നം നല്‍കുന്നവനും, രക്ഷിതാവും...), യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയും ആരാധനകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. (അതിന് ശരിയാംവണ്ണം നന്ദി കാണിക്കാതെയും മറ്റും) ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല അല്ലാഹ...

06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെ ‘മൂന്ന്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന: اللّهُـمَّ عافِـني في بَدَنـي ، اللّهُـمَّ عافِـني في سَمْـعي ، اللّهُـمَّ عافِـني في بَصَـري ، لا إلهَ إلاّ أَنْـتَ. اللّهُـمَّ إِنّـي أَعـوذُبِكَ مِنَ الْكُـفر ، وَالفَـقْر ، وَأَعـوذُبِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ . (ثلاثاً)(حسنه الألباني في صحيح سنن أبي داود:٥٠٩٠) അല്ലാഹുവേ! എന്റെ  ശരീരത്തിന്‌  നീ  ആരോഗ്യം  നൽകേണമേ . അല്ലാഹുവേ! എന്റെ കേൾവിക്ക്  നീ  ആരോഗ്യം  നൽകേണമേ.അല്ലാഹുവേ! എന്റെ കാഴ്ച്ചക്ക്  നീ  ആരോഗ്യം  നൽകേണമേ .യഥാർത്ഥത്തിൽ  നീ അല്ലാതെ ആരധനക്കർഹനായി  മറ്റാരുമില്ല .അല്ലാഹുവേ! ഖുർആനും നബിചര്യയും മറ്റും  നിഷേധിക്കുന്ന അവിശ്വാസത്തിൽ നിന്നും ,ദാരിദ്ര്യത്തിൽ നിന്നും  നിന്നോട്  ഞാൻ രക്ഷതേടുന്നു .ഖബറിലെ  ശിക്ഷയിൽ  നിന്നും നിന്നോട്  ഞാൻ രക്ഷതേടുന്നു യതാർത്ഥത്തിൽ ആരാധന (പ്രാർത്ഥന ,ബലി അറവ് ,നേർച്ച ....)ക്കർഹാനായി   നീയെല്ലാതെ മറ്റാരുമില്ല അല്ലാഹുമ്മ ഗാഫിനീ ഫീ ബദനീ, അല്ലാഹുമ്മ ഗാ...

07. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെ ഒരു തവണ اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في الدُّنْـيا وَالآخِـرَة ، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلي وَمالـي ، اللّهُـمَّ اسْتُـرْ عـوْراتي وَآمِـنْ رَوْعاتـي ، اللّهُـمَّ احْفَظْـني مِن بَـينِ يَدَيَّ وَمِن خَلْفـي وَعَن يَمـيني وَعَن شِمـالي ، وَمِن فَوْقـي ، وَأَعـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتـي (صححه الألباني في سنن أبي داود: ٥٠٧٤ ابن ماجة: ٣٨٧١) അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാൻ നിന്നോട്  തേടുന്നു .  അല്ലാഹുവേ! എന്റെ മതകാര്യത്തിലുംഐഹീക ജീവിതത്തിലും കുടുംബത്തിലും  ധനത്തിലും മാപ്പും   സൗഖ്യവും നിന്നോട് ഞാൻ തേടുന്നു .അല്ലാഹുവേ!എന്റെ ദൗർബല്ല്യങ്ങൾ നീ മറച്ച് വെക്കുകയും എൻറെ  ഭയപ്പാടിൽ നിന്ന്  എനിക്ക്  സമാധാനം നല്കുകയും ചെയ്യേണമേ . അല്ലാഹുവേ! എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലുടെയും ഇടതുഭാഗത്തിളലുടെയും മുകളിലുടെയും  എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലുടെ (ഭൂമിയിൽ...

08. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെ ഒരു തവണ اللّهُـمَّ  فاطِـرَ السّماواتِ وَالأرْضِ, عالِـمَ الغَـيْبِ وَالشّـهادَةِ, رَبَّ كـلِّ شَـيءٍ وَمَليـكَه ، أَشْهَـدُ أَنْ لا إِلـهَ إِلاّ أَنْت ، أَعـوذُ بِكَ مِن شَـرِّ نَفْسـي وَمِن شَـرِّ الشَّيْـطانِ وَشِـرْكِه ، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم (صححه الألباني في سنن الترمذي: ٣٥٢٩، وصححه الألباني في صحيح الجامع:  ٧٨١٣) "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനും, ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ! യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനേ (അല്ലാഹുവേ)! എന്‍റെ സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്‍റെ ശരീരത്തിന്റെയും തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ  ശിര്‍ക്കിന്റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു." അല്ലാഹുമ്മ ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ളി, ആലി...

09. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ ‘3’ തവണ بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم . (ثلاث مرات) ( صححه الألباني سنن أبي داود: ٥٠٨٨) അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമമുച്ചരിച്ചു തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല! അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ് ബിസ്മില്ലാഹി-ല്ലദീ ലാ യളുര്‍റു മഅ്സമിഹി ശയ്ഉന്‍ ഫില്‍ അര്‍ള്വി വലാ ഫിസ്സമാഇ വഹുവ സ്സമീഉല്‍ അലീം.

10. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ نَبِيّـاً : (ثلاث مرات) ( السلسلة الصحيحة: ٢٦٨٦) അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനും അന്നംനല്‍കുന്നവനുമെല്ലാമായ) റബ്ബായും; ഇസ്‌ലാമിനെ (ഇഹപര മാര്‍ഗദര്‍ശനമായ) മതമായും; മുഹമ്മദ്‌ (സ)യെ (സന്‍മാര്‍ഗ ജീവിതത്തിന് പിന്‍പറ്റേണ്ട) നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു റളീത്തു ബില്ലാഹി റബ്ബന്‍, വബില്‍ ഇസ്ലാമി ദീനന്‍, വബി മുഹമ്മദിന്‍(സ) നബിയ്യന്‍

11. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെ ഒരു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين (حسنه الألباني في صحيح الجامع:٥٨٢٠) യാ ഹയ്യു, യാ ഖയ്യൂം! (എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവേ!), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്റെ പരമകാരുണ്യം കൊണ്ട് എന്റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ യാ ഹയ്യു, യാ ഖയ്യൂം, ബി-റഹ്മതിക അസ്തഈസു അസ്ലിഹ് ലീ  ശഅ്നീ കുല്ലഹു വലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത അയ്ന്‍

12. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെ ഒരു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന: أَصْـبَحْنا علـى فِطْـرَةِ الإسْلام ، وَعَلـى كَلِـمَةِ الإخْـلاص ، وَعلـى دينِ نَبِـيِّنا مُحَِـمَّدٍ وَعَاـى مِلَّـةِ أبينـا إِبْـراهيـمَ حَنيـفاً مُسْلِـماً وَمـا كـانَ مِنَ المُشـرِكيـن (احمد: ١٥٣٦٧ صححه الألباني في صحيح الجامع:٤٦٧٤) ഇസ്‌ലാമിന്റെ ഫിത്‌റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ്‌ (സ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബി(അ)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍ (അല്ലെങ്കില്‍, വൈകുന്നേരത്തില്‍) പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി അ) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്‌ലിമായിരുന്നു. (അദ്ദേഹം) അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന്‍ ആയിരുന്നില്ല അസ്ബഹ്നാ അലാ ഫിത്‌റത്തില്‍ ഇസ്ലാമി, വ കലിമതില്‍ ഇഖ്‌ലാസി വ ദീനി നബിയ്യിനാ മുഹമ്മദിന്‍(സ്വ), വ മില്ലത്തി അബീനാ ഇബ്രാഹിമ , ഹനീഫന്‍ മുസ്ലിമന്‍ വമാ കാന മിനല്‍ മുശ്രിക്കീന്‍

13. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ നൂറു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന: سُبْحـانَ اللهِ وَبِحَمْـدِهِ  (مأة مرة)(مسلم:٢٦٩٢) അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും! സുബ്ഹാനല്ലാഹി വബിഹംദിഹി

14. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ 'പത്ത്‌' തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ .  ((مأة مرة) مسلم: ٢٦٩٢) “അ‌ല്ലാ‌ഹു മാ‌ത്ര‌മ‌ല്ലാ‌തെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അ‌വ‌ന്ന്‌ പ‌ങ്കു‌കാ‌രി‌ല്ല. അ‌വ‌ന്നാ‌ണ്‌ എ‌ല്ലാ ആ‌ധി‌പ‌ത്യ‌വും. അ‌വ‌ന്നാ‌ണ്‌ എ‌ല്ലാ സ്‌‌തു‌തി‌ക‌ളും. അ‌വൻ ജീ‌വി‌പ്പി‌ക്കു‌ക‌യും മ‌രി‌പ്പി‌ക്കു‌ക‌യും ചെ‌യ്യു‌ന്നു. അ‌വൻ എ‌ല്ലാ‌റ്റി‌ന്നും ക‌ഴി‌വു‌റ്റ‌വ‌നാ‌ണ്‌.”  ലാ‌ഇ‌ലാ‌ഹ ഇ‌ല്ല‌ല്ലാ‌ഹു വ‌ഹ്‌‌ദ‌ഹു ലാ ശ‌രീ‌ക ല‌ഹു ല‌ഹുൽ മുൽ‌കു വ‌ല‌ഹുൽ ഹം‌ദു യു‌ഹ്‌‌യീ വ‌യു‌മീ‌തു വ‌ഹു‌വ അ‌ലാ കു‌ല്ലി ശൈ‌ഇൻ ഖ‌ദീർ ഈ ദി‌ക്‌‌റിൽ يُحْيِي وَيُمِيتُ എ‌ന്നു കൂ‌ടി അ‌ധി‌ക‌മു‌ണ്ടെ‌ന്ന കാ‌ര്യം ഓർ‌ക്കു‌ക!

15. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെയോ ‘നൂറ്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന: لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير  (البخاري: ٦٤٠٣ ومسلم: ٢٦٩١) യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!ഈ ദി‌ക്‌‌റിൽ يُحْيِي وَيُمِيتُ എ‌ന്നു കൂ‌ടി അ‌ധി‌ക‌മു‌ണ്ടെ‌ന്ന കാ‌ര്യം ഓർ‌ക്കു‌ക! ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍ ഈ ദി‌ക്‌‌റ്‌ ആ‌രെ‌ങ്കി‌ലും 100 പ്രാ‌വ‌ശ്യം ചൊ‌ല്ലി‌യാൽ അ‌വ‌ന്‌ പ‌ത്ത്‌ അ‌ടി‌മ‌ക‌ളെ മോ‌ചി‌പ്പി‌ച്ച‌തി‌ന്ന്‌ തു‌ല്യ‌മാ‌യ പ്ര‌തിഫ‌ല‌മു‌ണ്ടാ‌കു‌മെ‌ന്നും അ‌വ‌ന്‌ നൂ‌റ്‌ ന‌ന്മ‌കൾ രേ‌ഖ‌പ്പെ‌ടു‌ത്ത‌പ്പെ‌ടു‌ക‌യും അ‌വ‌നിൽ നി‌ന്ന്‌ നൂ‌റു പാ‌പ‌ങ്ങൾ മാ‌യ്‌‌ക്ക‌പ്പെ‌ടു‌ക‌യും ചെ‌യ്യു‌മെ‌ന്നും അ‌വ‌ന്‌ വൈ‌കു‌ന്നേ‌രം വ‌രെ പി‌ശാ‌ചിൽ നി‌ന്ന്‌ സം‌ര‌ക്ഷ‌ണം ഉ‌ണ്ടാ‌യി‌ര...

16. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെ ‘മൂന്ന്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه (مسلم:٢٧٢٦) അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ  തൃപ്തിയോളവും അവന്റെ അര്‍ശിന്റെ (അതിഗംഭീരമുള്ള പരമാധികാര പീഠത്തിന്‍റെ) ഭാരത്തോളവും, അവന്റെ (എണ്ണമറ്റ) വചനങ്ങളുടെ മഷിയുടെ അളവോളവുമുള്ള സ്തുതിയും നന്ദിയും സുബ്ഹാനല്ലാഹി വബിഹംദിഹി : അദദ ഖല്‍കിഹി, വ രിളാ നഫ്സിഹി, വദിനത  അര്‍ശിഹി, വ മിദാദ  കലിമാതിഹി

17. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും രാവിലെ ഒരു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً، وَرِزْقاً طَيِّباً، وَعَمَلاً مُتَقَبَّلاً ((إذا أصبحَ) صححه الألباني في سنن ابن ماجة: ٩٢٥) അല്ലാഹുവേ! ഉപകരിക്കുന്ന വിജ്ഞാനവും വിശുദ്ധമായ ഉപജീവനമാര്‍ഗവും, (നീ) സ്വീകരിക്കുന്ന സല്‍ക്കര്‍മ്മങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍, വ രിദ്ഖന്‍ ത്വയ്യിബന്‍, വ അമലന്‍ മുതഖബ്ബലന്‍

18. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും ദിവസവും രാവിലെയോ മറ്റൊ ‘100’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ (مأة مرة في اليوم) ( مسلم: ٢٧٠٢) അല്ലാഹുവേ! നിന്നോട് ഞാന്‍ പൊറുക്കുവാന്‍ തേടുകയും നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലയ്ഹി (ഇ‌ബ്‌‌നു ഉ‌മർ വിൽ നി‌ന്ന്‌ നി‌വേ‌ദ‌നം: റ‌സൂ‌ലു‌ല്ലാ‌ഹി ﷺ പ‌റ‌ഞ്ഞു: “ജ‌ന‌ങ്ങ‌ളേ, നി‌ങ്ങൾ അ‌ല്ലാ‌ഹു‌വി‌ലേ‌ക്ക്‌ പാ‌ശ്ചാ‌ത്ത‌പി‌ച്ചു മ‌ട‌ങ്ങു‌വിൻ! അ‌വ‌നോ‌ട്‌ നി‌ങ്ങൾ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌വീൻ! എ‌ന്തെ‌ന്നാൽ, ഞാൻ ത‌ന്നെ ഒ‌രു ദി‌വ‌സം നൂ‌റു ത‌വ‌ണ അ‌വ‌നോ‌ട്‌ തൗ‌ബ ചെ‌യ്യാ‌റു‌ണ്ട്‌.” -‌സ്വ‌ഹീ‌ഹ്‌ മു‌സ്‌‌ലിം, അ‌ഹ്‌‌മ‌ദ്‌)

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). ചൊല്ലേണ്ട സമയം : രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്. വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേയുമാണ്. പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ‘ഹംദും’ ‘സ്വലാത്തും’ ഒരു തവണ ചൊല്ലുക: الْحَمْدُ للِهَ وَحْدَهُ، وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ لاَ نَبِيَّ بَعْدَهُ “എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ്‌ സ) യുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്...