06. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

ദിവസവും രാവിലെ ‘മൂന്ന്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:

اللّهُـمَّ عافِـني في بَدَنـي ، اللّهُـمَّ عافِـني في سَمْـعي ، اللّهُـمَّ عافِـني في بَصَـري ، لا إلهَ إلاّ أَنْـتَ. اللّهُـمَّ إِنّـي أَعـوذُبِكَ مِنَ الْكُـفر ، وَالفَـقْر ، وَأَعـوذُبِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ .

(ثلاثاً)(حسنه الألباني في صحيح سنن أبي داود:٥٠٩٠)

അല്ലാഹുവേ! എന്റെ  ശരീരത്തിന്‌  നീ  ആരോഗ്യം  നൽകേണമേ . അല്ലാഹുവേ! എന്റെ കേൾവിക്ക്  നീ  ആരോഗ്യം  നൽകേണമേ.അല്ലാഹുവേ! എന്റെ കാഴ്ച്ചക്ക്  നീ  ആരോഗ്യം  നൽകേണമേ .യഥാർത്ഥത്തിൽ  നീ അല്ലാതെ ആരധനക്കർഹനായി  മറ്റാരുമില്ല .അല്ലാഹുവേ! ഖുർആനും നബിചര്യയും മറ്റും  നിഷേധിക്കുന്ന അവിശ്വാസത്തിൽ നിന്നും ,ദാരിദ്ര്യത്തിൽ നിന്നും  നിന്നോട്  ഞാൻ രക്ഷതേടുന്നു .ഖബറിലെ  ശിക്ഷയിൽ  നിന്നും നിന്നോട്  ഞാൻ രക്ഷതേടുന്നു യതാർത്ഥത്തിൽ ആരാധന (പ്രാർത്ഥന ,ബലി അറവ് ,നേർച്ച ....)ക്കർഹാനായി   നീയെല്ലാതെ മറ്റാരുമില്ല

അല്ലാഹുമ്മ ഗാഫിനീ ഫീ ബദനീ, അല്ലാഹുമ്മ ഗാഫിനീ ഫീ സംഈ,അല്ലാഹുമ്മ ഗാഫിനീ ഫീ ബസ്വരീ, ലാ ഇലാഹ ഇല്ലാ അന്‍ത. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്റി, വല്‍ ഫഖ്‌രി, വ അഊദുബിക മിന്‍ അദാബില്‍ ഖബ്റി, ലാ-ഇലാഹ-ഇല്ലാ അന്‍ത.

ഈ  പ്രാർത്ഥന എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും  നബി(സ) ചൊല്ലിയതായും അദ്ദേഹത്തിന്റെ ചര്യയെ സ്നേഹിക്കുന്നതുകൊണ്ട് താൻ അതു പതിവാക്കുന്നതയും അബൂ ബക്റത്ത്(അ) വിൻറെ  മകൻ അതെകുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിട്ടുണ്ട്

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന