04. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക:

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ . لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، لاَ إِلَهَ إِلاَّ اللهُ ، وَلاَ نَعْبُدُ إِلاَّ إِيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إِلَهَ إِلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

(مسلم:٥٩٤)

യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല! യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നുമില്ല. അവനാണ് (ഞങ്ങള്‍ക്ക്‌ ലഭിക്കുന്നതും ലഭിക്കാത്തതുമായ) എല്ലാ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും നാഥന്‍! അത്യുത്തമമുള്ള എല്ലാ സ്തുതികളും അവനുണ്ട്. ആരാധനക്കര്‍ഹനായി യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല. ദീന്‍ (മതം, ആരാധന, കീഴ്വണക്കം.. ) അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നവരില്‍ പെട്ടവനാണ് ഞാന്‍. ഖുര്‍ആനും ഹദീസും നിഷേധിക്കുന്നവര്‍ക്ക് അത് വെറുപ്പാണെങ്കിലും ശരി.

ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹി, ലാ ഇലാഹ ഇല്ലല്ലാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹു ന്നിഅ്മതു വലഹുല്‍ ഫള്ലു, വലഹു സനാഉല്‍ ഹസനു, ലാ ഇലാഹ ഇല്ലല്ലാഹു മുഹ്’ലിസീന ലഹുദ്ദീന വലവ് കരിഹല്‍ കാഫിറൂന്‍


Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന