ശുപാർശകൾ ചെയ്യുക

ശുപാർശകൾ ചെയ്യുക

വല്ലവനും ഒരു നല്ല ശുപാർശ ചെയ്താൽ ആ നൻമയിൽ ഒരു പങ്ക് അവന്നുണ്ടായിരിക്കും. (സൂറ: നിസാഅ്: 85)

അബൂമൂസ(റ)വിൽ നിവേദനം: നബി(സ)യുടെ അടുക്കൽ എന്തെങ്കിലും കാര്യനിർവഹണത്തിന് സഹായാഭ്യാർത്ഥനയുമായി ആരെങ്കിലും വന്നാൽ അവിടുന്ന് ഇങ്ങിനെ പറയുമായിരുന്നു: നിങ്ങൾ ശുപാർശ ചെയ്യുക; നിങ്ങൾക്ക് അതിന്‍റെ പ്രതിഫലം ലഭിക്കും. അല്ലാഹു അവന്റെ ദൂതന്റെ നാവിലൂടെ അവനിഷ്ടപ്പെട്ടത് മാത്രമേ വിധിക്കുകയുള്ളൂ. (മുത്തഫഖുൻ അലൈഹി)

ബരീറ(റ)യുടെയും അവരുടെ ഭർത്താവിന്റെയും സംഭവം പറയുന്ന ദീർഘമായ ഹദീസിൽ ഇബ്‌നു അബ്ബാസ് (റ) ഇങ്ങിനെ നിവേദനം ചെയ്യുന്നത് കാണാം: നബി(സ) ബരീറ(റ)യോട് പറയുകയുണ്ടായി: നീ അവന്റെയ ടുക്കലേക്ക് മടങ്ങിപ്പോവുക. അപ്പോൾ അവർ ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഇത് താങ്കളുടെ കൽപനയാണോ?. നബി(സ) പറയുകയുണ്ടായി: അല്ല, എന്റെ ഒരു ശുപാർശ മാത്രം. അപ്പോൾ അവർ പറയുകയുണ്ടായി: അങ്ങിനെയെങ്കിൽ എനിക്ക് അയാളെ ആവശ്യമില്ല. (ബുഖാരി)

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന