Posts

Showing posts with the label വിഷമാവസ്ഥ

01. വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും

വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي (الألباني في صحيح الترغيب والترحيب:١٨٢٢،٩ وأحمد:٣٧١٢) അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്. എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു. നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു. നീ നിനക്ക് നിശ്ചയിച്ചതും, നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും, നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍ നീ സ്വന്തമാക...

02. വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന

വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال (البخاري :٢٣٦٣) അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹദനി, വല്‍ഗജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വലഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി

01. ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍

ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍ ദുരിതം, അസഹ്യം.. പെട്ടെന്ന് മാറാന്‍ അല്ലാഹുവിന്‍റെ അതിമഹത്വം പറഞ്ഞ് വാഴ്ത്തി പൊട്ടിക്കരഞ്ഞു തേടുന്ന പ്രാര്‍ത്ഥന: لَا إلَهَ إِلَّا اللَّهُ الْعَظـيمُ الْحَلِـيمْ، لَا إِلَهَ إِلَّا اللَّهُ رَبُّ العَـرْشِ العَظِيـمِ، لَا إِلَـهَ إِلَّا اللَّهْ رَبُّ السَّمَـوّاتِ ورّبُّ الأَرْضِ ورَبُّ العَرْشِ الكَـريم (البخاري:٢٣٤٦،مسلم:٢٧٣٠) അതിമഹാനും, അത്യധികം സ്വയം നിയന്ത്രണമുള്ളവനും, അത്യധികം ക്ഷമയും വിട്ടുവീഴ്ചയുമുള്ളവനുമായ അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അതിമഹാനും അര്‍ശിന്‍റെ (അല്ലാഹുവിന്‍റെ അതിഗംഭീരമുള്ള പരമാധികാര പീഠത്തിന്‍റെ) റബ്ബുമായ അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബും അര്‍ശിന്‍റെ (അല്ലാഹുവിന്‍റെ അതിഗംഭീരമുള്ള പരമാധികാര പീഠത്തിന്‍റെ) റബ്ബും, അത്യുദാരനും (അതിമഹത്വമുള്ളവനും) ആയ അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല (ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക) ലാ ഇലാഹ ഇല്ലല്ലാഹുളല്‍ അളീമുല്‍ ഹലീം, ലാ ഇലാഹ ഇല...

02. ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍

ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍ ദുരിതം, അസഹ്യം.. പെട്ടെന്ന് മാറാന്‍ അല്ലാഹുവില്‍ വിശ്വസിച്ച് ഭരമേല്‍പ്പിച്ചും പ്രതീക്ഷിച്ചും തേടുന്ന പ്രാര്‍ത്ഥന اللّهُـمَّ رَحْمَتَـكَ أَرْجـو فَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـيْن، وَأَصْلِـحْ لي شَأْنـي كُلَّـه لَا إِلَهَ إِلَّا أنْـت (حسنه الألباني في سنن أبي داود:٥٠٩٠) അല്ലാഹുവേ! നിന്‍റെ കാരുണ്യത്തെ ഞാന്‍ പ്രതീക്ഷിക്കുന്നു. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്‍റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ. എന്‍റെ കര്‍മ്മങ്ങള്‍ മുഴുവന്‍ നീ എനിക്ക് നന്നാക്കിത്തരേണമേ. നീയല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക) അല്ലാഹുമ്മ റ‌ഹ്‌‌മ‌ത‌ക അര്‍ജൂ, ഫലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത അയ്നിന്‍, വ അസ്ലിഹ് ലീ ശഅ്നീ കുല്ലഹു, ലാ ഇലാഹ ഇല്ലാ അന്‍ത

03. ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍

ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍ لَا إِلَهَ إِلَّا أنْـت سُـبْحانَكَ إِنِّي كُنْـتُ مِنَ الظّـالِميـن (الحاكم:٥٠٥/١ صححه الألباني في سلسلة الصحيحة:١٧٤٤) യഥാര്‍ത്ഥത്തില്‍ നീ (അല്ലാഹു) അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, നീ എത്രയധികം പരിശുദ്ധന്‍! തീര്‍ച്ചയായും, ഞാന്‍ അക്രമികളിലും പാപികളിലും പെട്ടുപോയിരിക്കുന്നു. (ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക) ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിന ള്വാലിമീന്‍

04. ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍

ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍ ദുരിതം, അസഹ്യം… പെട്ടെന്നുമാറാന്‍ ‘തൗഹീദി’ല്‍ താന്‍ വിശ്വസിക്കുന്നതിന്‍റെ ശ്രേഷ്ഠത എടുത്തുപറഞ്ഞ് തേടുന്ന പ്രാര്‍ത്ഥന اللهُ اللهُ رَبِّ لا أُشْـرِكُ بِهِ شَيْـئاً (صححه الألباني في سنن أبي داود:١٥٢٥، وفي سنن ابن ماجة:٣٨٨٢) അല്ലാഹുവേ! അല്ലാഹുവാണ് എന്‍റെ റബ്ബ്. (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍…) അവനോട് ഞാന്‍ ആരാധനയിലും മറ്റും ഒന്നിനെയും പങ്ക് (ശിര്‍ക്ക്) ചേര്‍ക്കുന്നില്ല. (ഇതിന്‍റെ കൂടെ അവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക) അല്ലാഹു, അല്ലാഹു റബ്ബീ ലാ ഉശ്രികു ബിഹി ശയ്അന്‍

01. ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُـمَّ إِنا نَجْـعَلُكَ في نُحـورِهِـم، وَنَعـوذُ بِكَ مِنْ شُرورِهـمْ (صححه الألباني في سنن أبي داود:١٥٣٧) അല്ലാഹുവേ! അവരുടെ നെഞ്ചിന് മുമ്പില്‍ നിന്നെ (അഥവാ, നിന്‍റെ പ്രതിരോധത്തെ) ഞങ്ങളാക്കുന്നു. അവരുടെ തിന്മയില്‍ നിന്ന്  ഞങ്ങള്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹൂരിഹിം, വ നഊദുബിക മിന്‍ ശുറൂരിഹിം

02. ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന اللّهُـمَّ أَنْتَ عَضُـدي، وَأَنْتَ نَصـيري، بِكَ أَجـولُ وَبِكَ أَصـولُ وَبِكَ أُقـاتِل (صححه الألباني في سنن أبي داود:٢٦٣٢) അല്ലാഹുവേ! നീയാണ് എന്നെ തുണക്കുന്നവന്‍. നീയാണ് എന്നെ സഹായിക്കുന്നവന്‍. നിന്‍റെ സഹായം കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) സഞ്ചരിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെ) അക്രമിക്കുന്നു. നിന്നെ (അഥവാ, നിന്‍റെ സഹായം) കൊണ്ട് ഞാന്‍ (ശത്രുവിനെതിരെ) പോരാടുന്നു അല്ലാഹുമ്മ അന്‍ത ഗളുദീ, വ അന്‍ത നസ്വീറീ, ബിക അഹൂലു വ ബിക അസ്വൂലു വ ബിക ഉഖാതിലു

03. ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

ശത്രുവിനെയും അധികാരമുള്ളവനേയും അഭിമുഖീകരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന حَسْبُـنا اللهُ وَنِعْـمَ الوَكـيل (البخاري:٤٥٦٣) നമുക്ക് (നമ്മുടെ രക്ഷശിക്ഷാ കണക്കുനോക്കുവാന്‍) അല്ലാഹു (മാത്രം) മതി. വിശ്വസിച്ച് ഭരമേല്‍പ്പിക്കുന്നവരുടെ കാര്യം തീരുമാനിക്കുന്നതില്‍ (നിര്‍വ്വഹിച്ചുകൊടുക്കുന്നതില്‍) അവന്‍ അത്യുത്തമനാകുന്നു ഹസ്ബുനല്ലാഹു വ നിഅ്മല്‍ വകീല്‍

01. ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന

ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന اللهُمَّ رَبَّ السَّماوَاتِ السَّبعِ, وَ رَبَّ العَرشِ العَظِيمِ, كُن لِي جَاراً مِن فلان بن فلان وَأَحزَابِهِ مِن خَلائِقِكَ, أَن يَفرُطَ عَلَيَّ أَحَدٌ مِنهُم وَ يَطغَى عَزَّ جَارُكَ وَ جَلَّ ثَنَائُكَ, وَ لا إِلهَ إِلا أَنت (صحيح الأدب المفرد:٧٠٧) ഏഴ് ആകാശങ്ങളുടെയും അതിഗാംഭീര്യമുള്ള അര്‍ശിന്‍റെയും (പരമാധികാര പീഠത്തിന്‍റെയും) നാഥനായ അല്ലാഹുവേ! നിന്‍റെ സൃഷ്ടികളില്‍ പെട്ട ഇന്ന ഇന്ന ആളുകളും അവന്റെ അനുയായികളും എന്‍റെ മേല്‍ അമിതമായി ഭാരം ചുമത്തുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതില്‍ നിന്നും നീ എനിക്ക് രക്ഷകനും തുണക്കുന്നവനുമാകേണമേ. നിന്‍റെ സംരക്ഷണവും തുണയും, അതിപ്രതാപവും സര്‍വ്വശക്തിയുമുള്ളതുമാണ്! നീ അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങളും അതിമഹത്വമുള്ളതും അത്യുന്നതവുമാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല അല്ലാഹുമ്മ റബ്ബി-സ്സമാവാത്തിസ്സബ്ഇ വ റബ്ബില്‍ അര്‍ശില്‍ അളീം, കുന്‍ ലീ ജാറന്‍ മിന്‍ (ഫുലാനിബ്നി ഫുലാനിന്‍)‍, വ അഹ്സാബിഹി മിന്‍ , ഖലാഇകിഹി അന്‍ യഫ്റുത്വ അലയ്യ അഹദുന്‍ മിന്‍ഹും അവ് യത്ഗാ, ഗസ്സ ജാറുക, വജല്ല ഥനാഉക...

02. ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന

ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന اللهُ أَكْبَر, اللهُ أَعَزُّ مِنْ خَلْقِهِ جَمِيعًا, اللهُ أَعَزُّ مِمَّا أَخَافُ وَ أَحْذَر, أَعُوذُ باللِه الَّذِي لاَ إِلَهَ إِلاَّ هُو, , الْمُمْسِكُ السَّمَاوَاتِ السَّبْعِ أَنْ يَقَعْنَ عَلَى الأَرْضَ إِلاَّ بِإِذْنِه, مِنْ شَرِّ عَبْدِكَ فُلاَنٍ, وَ جُنُودَهُ وَ أَتْبَاعَهُ وَ أَشْيَاعَه, مِنَ الْجِنِّ وَ الإِنْس, اللَّهُمَّ كُن لِي جَارًا مِنْ شَرِّهِم, جَلَّ ثَنَاؤُك وَ عَزَّ جَارُك,، وتبارك اسمك ، ولا إله غيرك (صحيح الأدب المفرد:٧٠٨) അല്ലാഹുവാണ് ഏറ്റവും വലിയവനും ഏറ്റവും മഹാനും! അല്ലാഹു അവന്‍റെ മുഴുവന്‍ സൃഷ്ടികളെക്കാള്‍ അധികം ഇസ്സത്തും പ്രതാപവും (സര്‍വ്വശക്തിയും) ഉള്ളവനാണ്! ഞാന്‍ ഭയപ്പെടുകയും ഭീതിപ്പെടുകയും ചെയ്യുന്നവനേക്കാള്‍ ഇസ്സത്തും പ്രതാപവും (സര്‍വ്വശക്തിയും) ഉള്ളവനാണ് അല്ലാഹു! യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. ഏഴാകാശങ്ങളെയും അവന്‍റെ അനുമതിയില്ലാതെ ഭൂമിയില്‍ വീഴുന്നത് പിടിച്ചു നിര്‍ത്തുന്നവന്‍ അവനാണ്! (അതിനാല്‍) നിന്‍റെ അടിമയായ ഇന്ന ആളുടെയും മനുഷ്യരിലും ജിന്നിലും അവനുള്ള അനുയായികളുടെയും സൈന...

ശത്രുവിന് മേലുള്ള പ്രാര്‍ത്ഥന

ശത്രുവിന് മേലുള്ള പ്രാര്‍ത്ഥന اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم (البخاري:٢٩٣٣ ومسلم:١٧٤٢) വേദഗ്രന്ഥം (ഖുര്‍ആന്‍..) ഇറക്കിയവനും വേഗത്തില്‍ (നന്മ, തിന്മ) കണക്ക് നോക്കുന്നവനുമായ അല്ലാഹുവേ! ശത്രു വിഭാഗങ്ങളെ (അവരുടെ തിന്മയെ) നീ പരാജയപ്പെടുത്തേണമേ. അല്ലാഹുവേ! അവരെ പരാജയപ്പെടുത്തുകയും അവരെ കിടുകിടാ വിറപ്പിക്കുകയും ചെയ്യേണമേ! അല്ലാഹുമ്മ മുന്‍ദിലല്‍ കിതാബ, സരീഅല്‍ ഹിസാബ, അല്ലാഹുമ്മ-ഹ്ദിമില്‍ അഹ്സാബ, അല്ലാഹുമ്മ-ഹ്ദിംഹും വ സല്‍സില്‍ഹും

ഒരു സമൂഹത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന

ഒരു സമൂഹത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന اللَّهُمَّ اكْفِلْنِيهِم بمَا شِئْت (مسلم:٢٠٠٥) അല്ലാഹുവേ! നീ ഉദ്ദേശിച്ചത് കൊണ്ട് (അഥവാ, ഭയം, ഭീരുത്വം, പരാജയം… കൊണ്ട്) അവര്‍ക്ക് നീ മതി വരുത്തേണമേ അല്ലാഹുമ്മ-ക്ഫിനീഹിം ബിമാ ശിഅ്ത

01. ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന

ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന ഈമാനില്‍ (അല്ലാഹു, നബി, ഖുര്‍ആന്‍, പരലോകം എന്നിവ യഥാര്‍ത്ഥമാണോയെന്നും മറ്റും) സംശയിച്ചാല്‍ ഉടനെ അല്ലാഹുവിനോട് രക്ഷതേടുക أَعُوُذُ بِاللهِ مِنَ الشَّكِّ (البخاري:٣٢٧٦ ومسلم:١٣٤) സംശയത്തിൽനിന്ന് ഞാൻ അല്ലാഹുവോട്  രക്ഷ തേടുന്നു അഊദുബില്ലാഹി മിന ഷക്ക ശേഷം സംശയിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുമാറുക

02. ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന

ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന آمَنْـتُ بِاللهِ وَرُسُـلِه (مسلم:١٣٤) അല്ലാഹുവിലും (അവന്‍റെ) നബിമാരിലും (അഥവാ, ഇസ്‌ലാമിലും, ഖുര്‍ആനിലും, നബിചര്യയിലും പരലോകത്തിലും…) ഞാന്‍ വിശ്വസിച്ചു  എന്നു പറയുക ആമന്‍തു ബില്ലാഹി വ റുസുലിഹി

03. ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന

ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന هُوَ الأوَّلُ، وَالآخِـرُ، وَالظّـاهِـرُ، وَالْبـاطِـنُ، وَهُوَ بِكُلِّ شَيءٍ عَلـيم (سورة الحديد: ٣ حسنه الألباني في سنن أبي داود: 4722) അവന്‍ (അല്ലാഹു) ‘അല്‍-അവ്വലു’ (ആദ്യമേയുള്ളവനും), ‘അല്‍-ആഖിറു’ (ശേഷമുള്ളവനും), ‘അ-ള്ളാഹിര്‍’ഉം(*), ‘അല്‍-ബാത്വിന്‍’ ഉം (**) ആണ്. അവന്‍ സര്‍വ്വവസ്തുക്കളെക്കുറിച്ചും സര്‍വ്വവും അറിയുന്നവനാണ്!” (അല്‍-ഹദീദ് 3) ഹുവല്‍ അവ്വലു വല്‍ ആഖിറു വള്ളാഹിറു വല്‍ബാത്വിനു വ ഹുവ ബി കുല്ലി ശയ്ഇന്‍ അലീം‍ (*) അ-ള്ളാഹിര്‍ : അല്ലാഹുവിന്‍റെ ഓരോ സൃഷ്ടിയും സൃഷ്ടിപ്പിലെ അല്ലാഹുവിന്‍റെ അതിമഹത്വത്തെ കുറിക്കുന്നു, എന്നാല്‍ അല്ലാഹുവിന്‍റെ വിശേഷണം അതില്‍ നിന്നെല്ലാം വിട്ട് അതിന്‍റെയെല്ലാം മുകളിലാണ്! (**) അല്‍-ബാത്വിന്‍ : മറഞ്ഞ കാര്യങ്ങളും ഹൃദയത്തിലുള്ളതും… എല്ലാം അറിയുവാനുള്ള അല്ലാഹുവിന്‍റെ കഴിവ് കുറിക്കുന്നു, അല്ലാഹുവിന്‍റെ അതിമഹത്വത്തിന് ചേര്‍ന്ന രൂപത്തില്‍ അല്ലാഹുവിന്‍റെ അറിവുകൊണ്ട് അല്ലാഹു ഓരോ സൃഷ്ടിയോടും അടുപ്പമുള്ളവനാണ്!