01. ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍
ദുരിതം, അസഹ്യം.. ഉടനെ മാറാനുള്ള പ്രാര്‍ത്ഥനകള്‍
ദുരിതം, അസഹ്യം.. പെട്ടെന്ന് മാറാന്‍ അല്ലാഹുവിന്‍റെ അതിമഹത്വം പറഞ്ഞ് വാഴ്ത്തി പൊട്ടിക്കരഞ്ഞു തേടുന്ന പ്രാര്‍ത്ഥന:
لَا إلَهَ إِلَّا اللَّهُ الْعَظـيمُ الْحَلِـيمْ، لَا إِلَهَ إِلَّا اللَّهُ رَبُّ العَـرْشِ العَظِيـمِ، لَا إِلَـهَ إِلَّا اللَّهْ رَبُّ السَّمَـوّاتِ ورّبُّ الأَرْضِ ورَبُّ العَرْشِ الكَـريم
(البخاري:٢٣٤٦،مسلم:٢٧٣٠)
അതിമഹാനും, അത്യധികം സ്വയം നിയന്ത്രണമുള്ളവനും, അത്യധികം ക്ഷമയും വിട്ടുവീഴ്ചയുമുള്ളവനുമായ അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അതിമഹാനും അര്‍ശിന്‍റെ (അല്ലാഹുവിന്‍റെ അതിഗംഭീരമുള്ള പരമാധികാര പീഠത്തിന്‍റെ) റബ്ബുമായ അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബും അര്‍ശിന്‍റെ (അല്ലാഹുവിന്‍റെ അതിഗംഭീരമുള്ള പരമാധികാര പീഠത്തിന്‍റെ) റബ്ബും, അത്യുദാരനും (അതിമഹത്വമുള്ളവനും) ആയ അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി മറ്റാരുമില്ല
(ഇതിന്‍റെ കൂടെ ആവശ്യമുള്ളതിനും ദുരിതവും അസഹ്യവും മാറാനും ചോദിക്കുക)
ലാ ഇലാഹ ഇല്ലല്ലാഹുളല്‍ അളീമുല്‍ ഹലീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബു-സ്സമാവാത്തി വ റബ്ബുല്‍ അര്‍ളി വ റബ്ബുല്‍ അര്‍ശില്‍ കരീം.
Comments
Post a Comment