മറവി
അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരു ളുഹ്ര്‍ നമസ്കാരത്തില്‍ ഇരിക്കാതെ എഴുന്നേറ്റു. നമസ്കാരം പൂര്‍ത്തിയാക്കിയ ശേഷം അവിടുന്നു രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം വീട്ടുകയും ചെയ്തു. (ബുഖാരി. 2. 22. 315) അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരിക്കല്‍ ളുഹര്‍ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. നമസ്കാരത്തിന്‍റെ റക്അത്തുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അപ്പോള്‍ നബി(സ)യോട് ചോദിക്കപ്പെട്ടു. അങ്ങിനെ ചോദിക്കാനെന്താണ് കാരണമെന്നു നബി(സ) അന്വേഷിച്ചു. അവിടുന്ന് അഞ്ച് റക്അത്താണ് നമസ്കരിച്ചതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെ നബി(സ) രണ്ട് സുജൂദ് ചെയ്തു. സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു ആ സുജൂദ്. (ബുഖാരി. 2. 22. 317) കുറൈബ്(റ) നിവേദനം: ഇബ്നു അബ്ബാസ്(റ) മിസ്വര്‍ (റ) അബ്ദുറഹ്മാന്‍ (റ) മുതലായവര്‍ ആയിശ(റ) യുടെ അടുക്കലേക്ക് അദ്ദേഹത്തെ - ഇപ്രകാരം പ്രസ്താവിച്ചും കൊണ്ട് - നിയോഗിച്ചു. നീ ഞങ്ങളുടെ എല്ലാവരുടേയും സലാം അവര്‍ക്ക് പറയുക. ശേഷം അസറിന്‍റെ ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കാരത്തെക്കുറിച്ച് അവരോട് ചോദിക്കുക. നീ അവരോട് പറയുക: നിശ്ചയം നിങ്ങള്‍ അത് നമസ്കരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച...