ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകൾ
ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകൾ അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടു്. നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയം അതിന്റെ ആളുകൾക്ക് അന്ത്യനാളിൽ അത് ശുപാർശ ചെയ്യുന്നതാണ്. (മുസ്‌ലിം) നവ്വാസ്‌നു സംആൻ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ഖുർആൻ അനുസരിച്ച് ജീവിതം നയിച്ച അതിന്റെ ആളുകളേയും ഖുർആനിനേയും അന്ത്യദിനത്തിൽ കൊണ്ടുവരപ്പെടും. ശേഷം സൂറത്തുൽ ബഖറയും ആലു ഇംറാനും അതിന്റെ ആളുകൾക്ക് വേണ്ടി വാദിക്കുന്നതാണ്. (മുസ്‌ലിം) ഉസ്മാൻബ്‌നു അഫാൻ(റ)വിൽ നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിൽ ഏറ്റവും ഉത്തമൻമാർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരത്രെ.(ബുഖാരി ) ആയിശ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: വിശുദ്ധ ഖുർആനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കി അത് പാരായണം ചെയ്യുന്നവൻ പുണ്യാത്മാക്കളും ആദരണീയരുമായ മലക്കുകളുടെ കൂടെയായിരിക്കും. എന്നാൽ വളരെ പ്രയാസത്തോടെയും തപ്പിത്തടഞ്ഞും ഖുർആൻ പാരായണം ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലം ഉണ്ടായിരിക്കും. (മുത്തഫഖുൻ അലൈഹി) അബൂ മൂസൽ അശ്അരീ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു: ഖ...