01. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). ചൊല്ലേണ്ട സമയം : രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്. വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേയുമാണ്. പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ‘ഹംദും’ ‘സ്വലാത്തും’ ‘ഒരു’ തവണ ചൊല്ലുക: الحمد لله وحده والصلاة والسلام على من لانبي بعده “എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി മുഹമ്മദ് (സ) യുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും സമാധാനവ...