07. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

ദിവസവും  വൈകുന്നേരം ഒരു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:

اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في الدُّنْـيا وَالآخِـرَة ، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلي وَمالـي ، اللّهُـمَّ اسْتُـرْ عـوْراتي وَآمِـنْ رَوْعاتـي ، اللّهُـمَّ احْفَظْـني مِن بَـينِ يَدَيَّ وَمِن خَلْفـي وَعَن يَمـيني وَعَن شِمـالي ، وَمِن فَوْقـي ، وَأَعـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتـي

(صححه الألباني في سنن أبي داود: ٥٠٧٤ ابن ماجة: ٣٨٧١)

അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! എന്‍റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ! എന്‍റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്‍റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ! എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും, വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്‍റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു

അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ഗഫ്’വ വല്‍ ആഫിയത ഫിദ്ദുന്‍യാ വല്‍ ആഖിറതി, അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ഗഫ്’വ വല്‍ ആഫിയത ഫീ ദീനീ വ ദുന്‍യാ വ അഹ് ലീ വ മാലീ, അല്ലാഹുമ്മ-സ്തുര്‍ ഗവ്റാതീ, വ ആമിന്‍ റവ്ഗാതീ, അല്ലാഹുമ്മ-ഹ്ഫള്നീ മിന്‍ ബയ്നി യദയ്യ വ മിന്‍ ഖല്‍ഫീ വ അന്‍ യമീനീ വ അന്‍ ശിമാലീ വ മിന്‍ ഫൌഖീ, വ അഊദു ബിഗളമതിക അന്‍ ഉഗ്താല മിന്‍ തഹ്തീ.

(മൂന്നു തവണ ചൊല്ലുക)

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന