Posts

Showing posts with the label 09. യാത്ര

00. വീട്ടിൽ നിന്ന് പുറപ്പെടുമ്പോയുള്ള പ്രാർത്ഥനകൾ

വീട്ടിൽ നിന്ന്  പുറപ്പെടുമ്പോയുള്ള പ്രാർത്ഥനകൾ بِسْمِ اللهِ ، تَوَكَّلْـتُ عَلى اللهِ وَلا حَوْلَ وَلا قُـوَّةَ إِلاّ بِالله (صححه الألباني في صحيح سنن أبي داود: ٥٠٩٥ وصحيح الترمذي: ٣٦٦٦) അല്ലാഹുവിന്റെ നാമത്തിൽ,ഞാൻ  എല്ലാ രക്ഷയും തേടി അല്ലാഹുവിൽ വിശ്വസിചു ഭരമേൽപ്പിക്കുന്നു .അല്ലഹുവിനെ കൊണ്ടെല്ലാതെ യാതൊരു പറമോന്നതശക്തിയും കഴിവുമില്ല ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’

01. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥനകൾ

വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥനകൾ اللّهُـمَّ إِنِّـي أَعـوذُ بِكَ أَنْ أَضِـلَّ أَوْ أُضَـل ، أَوْ أَزِلَّ أَوْ أُزَل ، أَوْ أَظْلِـمَ أَوْ أَُظْلَـم ، أَوْ أَجْهَلَ أَوْ يُـجْهَلَ عَلَـيّ (صححه الألباني في سنن أبي داود: ٥٠٩٤ وسنن إبن ماجه: ٣٨٨٤) അല്ലാഹുവേ ! ഞാൻ വഴിതെറ്റുകയോ ,വഴിതെട്ടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ വ്യതിച്ചളിക്കുകയോ ,വ്യതിച്ചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ വിഡ്ഢിത്തം പ്രവര്ത്തിക്കുകയോ വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ,നിന്നോട് ഞാൻ രക്ഷ തേടുന്നു അല്ലാഹുമ്മ ഇന്നീ അഹൂദു ബിക്ക അൻ അളില്ല ,അവ് ഉളല്ല ,അവ് അസില്ല ,അവ് ഉസല്ല ,അവ് അളിലിമ ,അവ് ഉളലമ ,അവ് അജ്ഹല ,അവ് യുജ്ഹല അലയ്ഹി

02. വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ത്ഥന

വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ത്ഥന بِسْـمِ اللهِ وَالْحَمْـدُ لله،  سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون(صورة الزخرف :١٣-١٤) ، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت (صححه الألباني في سنن أبي داود: ٢٦٠٢) അല്ലാഹുവിന്‍റെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ് . (ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.) അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.  അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹുവേ! നീ എത്രയധികം കുറ്റമറ്റവനും എത്രയധികം പ...

03. യാത്രക്കുള്ള പ്രാര്‍ത്ഥന

യാത്രക്കുള്ള പ്രാര്‍ത്ഥന اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفْرِنَا هَذَا وَاطْوَعَّنَّا بَعْدهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ (مسلم : ١٣٤٢) (صورة الزخرف:١٣-١٤) അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്..അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത് പ്രയോജനപ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.) അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന നന്മ ചെയ്യലും (ബിര്‍റും); അ...

04. അങ്ങാടിയിൽ പ്രവേശിക്കുമ്പോയുള്ള പ്രാർത്ഥന

യാത്രയിൽ ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ أَهْلِـها، وَشَـرِّ ما فيها (صححه الألباني في صحيح الكلم الطيب:١٧٩ والنسائي في الكبرى:٨٨٢٦-٨٨٢٧) ഏഴാകാശങ്ങളുടെയും അവ ആവരണം ചെയ്യുന്നതിന്‍റെയും റബ്ബും (സൃഷ്ടാവും, സംരക്ഷകനും, ഉടമയും...), ഏഴ് ഭൂമിയുടെയും അവ വഹിച്ചതിന്‍റെയും റബ്ബും കാറ്റുകളുടെയും അവ അടിക്കപ്പെടുന്നതിന്‍റെയും റബ്ബുമായ അല്ലാഹുവേ! ഈ ഗ്രാമത്തിന്‍റെ (പട്ടണത്തിന്‍റെ സ്ഥലത്തിന്‍റെ...) നന്മയും അതിലെ നിവാസികളുടെ നന്മയും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ഗ്രാമത്തിന്‍റെ തിന്മയില്‍ നിന്നും അതിലെ നിവാസികളുടെ തിന്മയില്‍ നിന്നും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു അല്ലാഹുമ്മ റബ്ബ സ്സമാവാത്തി ...

05. വാ‌ഹ‌നം, മൃ‌ഗം.. പി‌ശാ‌ച്‌ ല‌ക്ഷ്യം തെ‌റ്റി‌ക്കൽ, നാ‌ശം വ‌രു‌ത്തൽ , മ‌ദം‌പൊ‌ട്ടൽ: ത‌ട‌യാ‌നു‌ള്ള ദിക്‌ർ

വാ‌ഹ‌നം, മൃ‌ഗം.. പി‌ശാ‌ച്‌ ല‌ക്ഷ്യം തെ‌റ്റി‌ക്കൽ, നാ‌ശം വ‌രു‌ത്തൽ , മ‌ദം‌പൊ‌ട്ടൽ: ത‌ട‌യാ‌നു‌ള്ള ദിക്‌ർ بِسْـمِ اللهِ (صححه الألباني في سنن أبي داود:٤٩٨٢) അല്ലാഹുവിന്‍റെ നാമത്തില് ബിസ്മില്ലാഹി “ഒ‌രി‌ക്കൽ ന‌ബി ﷺയു‌ടെ കൂ‌ടെ യാ‌ത്ര ചെ‌യ്‌‌തി‌രു‌ന്ന ഒരാ‌ളു‌ടെ വാ‌ഹ‌നം (ക‌ഴു‌ത...) ഇ‌ട‌റി (പി‌ശാ‌ച്‌ ല‌ക്ഷ്യം തെ‌റ്റി‌ച്ചു, മ‌ദം‌പ്പൊ‌ട്ടി...), അ‌യാൾ “ത‌ഇ‌സ‌ശ്ശൈ‌ത്വാൻ!” “(പി‌ശാ‌ച്‌ ഇ‌ട‌റ‌ട്ടെ!, പി‌ശാ‌ചി‌ന്‌ നാ‌ശം!...)” എ‌ന്നു പ‌റ‌ഞ്ഞു. അ‌പ്പോൾ ന‌ബി ﷺ പ‌റ‌ഞ്ഞു: “ത‌ഇ‌സ‌ശ്ശൈ‌ത്വാൻ!” എ‌ന്ന്‌ നി‌ങ്ങൾ പ‌റ‌യ‌രു‌ത്‌. അ‌ങ്ങി‌നെ പ‌റ‌ഞ്ഞാൽ അ‌ത്‌ (ആ ശാ‌പം) പി‌ശാ‌ചി‌നെ ഒ‌രു കെ‌ട്ടി‌ട‌ത്തെ പോ‌ലെ ഉ‌യർ‌ത്തി ശ‌ക്ത‌നാ‌ക്കും! എ‌ന്നാൽ നി‌ങ്ങൾ പ‌റ‌യു‌ക: ‘ബി‌സ്‌‌മി‌ല്ലാ‌ഹ്‌’; അ‌പ്പോൾ ആ പി‌ശാ‌ച്‌ (ശ‌ക്തി‌ക്ഷ‌യി‌ച്ച്‌) ഒ‌രു പാ‌റ്റ‌യെ പോ‌ലെ ചെ‌റു‌താ‌കു‌ന്ന‌താ‌ണ്‌!”  (അബീദാവൂദ്: 4982)

06. യാ‌ത്ര അ‌യ‌ക്കു‌ന്ന‌വർ‌ക്കു‌വേ‌ണ്ടി യാ‌ത്ര‌ക്കാ‌ര‌ന്റെ പ്രാർ‌ത്ഥ‌ന

യാ‌ത്ര അ‌യ‌ക്കു‌ന്ന‌വർ‌ക്കു‌വേ‌ണ്ടി യാ‌ത്ര‌ക്കാ‌ര‌ന്റെ പ്രാർ‌ത്ഥ‌ന أَسْتَـوْدِعُكُـمُ اللَّهَ الَّذي لا تَضـيعُ وَدائِعُـه (صححه الألباني في سنن ابن ماجة : ٢٨٢٥) ഞാന്‍ യാത്ര പോകുമ്പോള്‍ നിങ്ങളെ അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു. അവനില്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നവ പാഴായിപോകുകയേ ഇല്ല അസ്തവ്ദിഉകുമുല്ലാഹല്ലദീ ലാ തള്വീഉ വദാഇഉഹു.

07. യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ

യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ زَوَّدَكَ اللَّهُ التقْوى، وَغَفَـرَذَنْـبَكَ، وَيَسَّـرَ لَكَ الخَـيْرَ حَيْـثُما كُنْـت (حسن الألباني في سنن الترمذي:٣٤٤٤) അല്ലാഹു താങ്കളില്‍ അല്ലാഹുവെ ഭയന്ന്‍ തിന്മ വെടിയല്‍ (തഖ്വ) നല്‍കുകയും, താങ്കളുടെ പാപം പൊറുക്കുകയും, താങ്കള്‍ എവിടെയാണെങ്കിലും താങ്കള്‍ക്ക് അല്ലാഹു എല്ലാ നന്മകളും എളുപ്പമാക്കിത്തരികയും ചെയ്യട്ടെ. സവ്ദക്കല്ലാഹു തഖ്‌വ , വഗഫറ ദന്‍ബക്ക, വയസ്സറ ലക്കല്‍ ഖൈറ ഹൈസുമാ കുന്‍ത

08. യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ

യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ زَوَّدَكَ اللَّهُ التقْوى، وَغَفَـرَذَنْـبَكَ، وَيَسَّـرَ لَكَ الخَـيْرَ حَيْـثُما كُنْـت (حسن الألباني في سنن الترمذي:٣٤٤٤) അല്ലാഹു താങ്കളില്‍ അല്ലാഹുവെ ഭയന്ന്‍ തിന്മ വെടിയല്‍ (തഖ്വ) നല്‍കുകയും, താങ്കളുടെ പാപം പൊറുക്കുകയും, താങ്കള്‍ എവിടെയാണെങ്കിലും താങ്കള്‍ക്ക് അല്ലാഹു എല്ലാ നന്മകളും എളുപ്പമാക്കിത്തരികയും ചെയ്യട്ടെ. സവ്ദക്കല്ലാഹു തഖ്‌വ , വഗഫറ ദന്‍ബക്ക, വയസ്സറ ലക്കല്‍ ഖൈറ ഹൈസുമാ കുന്‍ത

09. യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ

യാത്രക്കാരന് വീട്ടുകാരുടെ പ്രാർത്ഥനകൾ أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك (صححه الألباني في سنن أبي داود:٢٦٠٠) താങ്കളുടെ മതചിട്ടയും സത്യസന്ധതയും കര്‍മ്മഫലവും (യാത്രയില്‍ സംരക്ഷിക്കപ്പെടുവാനായി) ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു അസ്തവ്ദിഉല്ലാഹ ദീനക്ക വഅമാനതക്ക, വഖവാതീമ അമലിക്ക.

10. യാത്രയില്‍ ഉയരം കയറുമ്പോഴും ഇറങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന

യാത്രയില്‍ ഉയരം കയറുമ്പോഴും ഇറങ്ങുമ്പോഴുള്ള  പ്രാര്‍ത്ഥന ഉയരം കയറുമ്പോൾ اللهُ أَكْـبَر അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്. അല്ലാഹു അക്ബര്‍ ഉയരം ഇറങ്ങുമ്പോൾ سُبْـحانَ الله (البخاري : ٢٩٩٣) അല്ലാഹു എത്രയധികം പരിശുദ്ധന്‍! സുബ്ഹാനല്ലാഹ് Download and Support Adkaar app    https://play.google.com/store/apps/details?id=com.adkaar.adkaarapp 

13. യാത്രയില്‍ നിന്ന്‍ മടങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന

യാത്രയില്‍ നിന്ന്‍ മടങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന اللهُ أَكْـبَر، اللهُ أَكْـبَر، اللهُ أَكْـبَر അള്ളാഹു അക്ബർ,അള്ളാഹു അക്ബർ ,അള്ളാഹു അക്ബർ അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍. ശേഷം അവിടുന്ന് പറയുമായിരുന്നു: لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير، آيِبـونَ تائِبـونَ عابِـدونَ لِرَبِّـنا حـامِـدون، صَدَقَ اللهُ وَعْـدَه، وَنَصَـرَ عَبْـدَه، وَهَزَمَ الأَحْـزابَ وَحْـدَه (بخاري: ٦٣٨٥ ومسلم : ١٣٤٤-واللفظ له) യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യം); എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുന്നവരും സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍. അല്ലാഹു അവന്‍റെ വാഗ്ദാനം സത്യമാക്കിയിരിക്കുന്നു.അവന്‍ തന്‍റെ അടിമയെ (ആരാധനകനെ) സഹായിക്കുകയും, അവന്‍ ഒറ്റക്ക് (നമ്മുടെ കൈകളിലൂടെ) സഖ്യകക്ഷികളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു...

11. ഉദയമായിക്കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരന്‍റെ പ്രാര്‍ത്ഥന

ഉദയമായിക്കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാരന്‍റെ പ്രാര്‍ത്ഥന سَمِـعَ سـامِعُ , بِحَمْـدِ اللهِ وَحُسْـنِ بَلائِـهِ عَلَيْـنا. رَبَّنـا صـاحِبْـنا وَأَفْـضِل عَلَيْـنا عائِذاً باللهِ مِنَ النّـار   (مسلم : ٢٧١٨) ഞങ്ങളുടെ മേലുള്ള അല്ലാഹുവിന്‍റെ ഉത്തമ ഔദാര്യങ്ങള്‍ക്ക് ഞങ്ങള്‍ അവന് എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നതിന് ഒരു സാക്ഷി (മലക്ക്) സാക്ഷിയാകട്ടെ! ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ കാത്തു രക്ഷിക്കുകയും ഞങ്ങളുടെ മേല്‍ ഔദാര്യം ചൊരിയുകയും ചെയ്യേണമേ. നരകത്തില്‍ നിന്ന് അല്ലാഹുവിനോട് ഞങ്ങള്‍ രക്ഷതേടുന്നു സമിഅ സാമിഉന്‍. ബീഹംദില്ലാഹി വഹുസ്നി ബലാഇഹി അലൈനാ. റബ്ബനാ സ്വാഹിബ്നാ വ അഫ്ളില്‍ അലൈനാ ആഇദന്‍ ബില്ലാഹി മിന്നന്നാര്‍

12. എവിടെയെങ്കിലും ഇറങ്ങുമ്പോഴും താമസിക്കുമ്പോഴും ഉള്ള പ്രാര്‍ത്ഥന

എവിടെയെങ്കിലും ഇറങ്ങുമ്പോഴും താമസിക്കുമ്പോഴും ഉള്ള പ്രാര്‍ത്ഥന أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق (مسلم : ٢٧٠٨) അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന്‍ ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു അഊദു ബികലിമാതില്ലാഹി താമ്മാതി മിന്‍ ശര്‍രി മാ ഹലഖ. നബി(സ) അരുളി : “ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ ഇപ്രകാരം പറയട്ടെ: എങ്കില്‍, അയാള്‍ അവിടെ നിന്ന് വീണ്ടും യാത്ര തിരിക്കുന്നതുവരെ അയാളെ (രോഗം, സിഹ്റ്, കണ്ണേറ്, ശാപം, വിഷാദരോഗം..) യാതൊരാപത്തും ബാധിക്കുകയില്ല തന്നെ!

01. വീട്ടിൽ നിന്ന് പുറപ്പെടുമ്പോയുള്ള പ്രാർത്ഥനകൾ

വീട്ടിൽ നിന്ന്  പുറപ്പെടുമ്പോയുള്ള പ്രാർത്ഥനകൾ بِسْمِ اللهِ ، تَوَكَّلْـتُ عَلى اللهِ وَلا حَوْلَ وَلا قُـوَّةَ إِلاّ بِالله (صححه الألباني في صحيح سنن أبي داود: ٥٠٩٥ وصحيح الترمذي: ٣٦٦٦) അല്ലാഹുവിന്റെ നാമത്തിൽ,ഞാൻ  എല്ലാ രക്ഷയും തേടി അല്ലാഹുവിൽ വിശ്വസിചു ഭരമേൽപ്പിക്കുന്നു .അല്ലഹുവിനെ കൊണ്ടെല്ലാതെ യാതൊരു പറമോന്നതശക്തിയും കഴിവുമില്ല ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’