05. വാഹനം, മൃഗം.. പിശാച് ലക്ഷ്യം തെറ്റിക്കൽ, നാശം വരുത്തൽ , മദംപൊട്ടൽ: തടയാനുള്ള ദിക്‌ർ
വാഹനം, മൃഗം.. പിശാച് ലക്ഷ്യം തെറ്റിക്കൽ, നാശം വരുത്തൽ , മദംപൊട്ടൽ: തടയാനുള്ള ദിക്‌ർ
بِسْـمِ اللهِ
(صححه الألباني في سنن أبي داود:٤٩٨٢)
അല്ലാഹുവിന്‍റെ നാമത്തില്
ബിസ്മില്ലാഹി
“ഒരിക്കൽ നബി ﷺയുടെ കൂടെ യാത്ര ചെയ്‌തിരുന്ന ഒരാളുടെ വാഹനം (കഴുത...) ഇടറി (പിശാച് ലക്ഷ്യം തെറ്റിച്ചു, മദംപ്പൊട്ടി...), അയാൾ “തഇസശ്ശൈത്വാൻ!” “(പിശാച് ഇടറട്ടെ!, പിശാചിന് നാശം!...)” എന്നു പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: “തഇസശ്ശൈത്വാൻ!” എന്ന് നിങ്ങൾ പറയരുത്. അങ്ങിനെ പറഞ്ഞാൽ അത് (ആ ശാപം) പിശാചിനെ ഒരു കെട്ടിടത്തെ പോലെ ഉയർത്തി ശക്തനാക്കും! എന്നാൽ നിങ്ങൾ പറയുക: ‘ബിസ്‌മില്ലാഹ്’; അപ്പോൾ ആ പിശാച് (ശക്തിക്ഷയിച്ച്) ഒരു പാറ്റയെ പോലെ ചെറുതാകുന്നതാണ്!”
(അബീദാവൂദ്: 4982)
Comments
Post a Comment