സ്വര്‍ഗ പ്രവേശനത്തിന്… നരക വിമോചനത്തിന്…
ഹദീഥ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الجَنَّةُ بِالمَكَارِهِ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.” പദാനുപദ അര്‍ഥം حُجِبَتْ : ആയാല്‍. النَّارُ : നരകം. بِالشَّهَوَاتِ : ദേഹേഛകള്‍ കൊണ്ട് الجَنَّةُ : സ്വര്‍ഗം. بِالمَكَارِهِ : വെറുക്കപ്പെട്ടവ. തഖ് രീജ് ബുഖാരി: 6487 (നരകം വെറുക്കപ്പെട്ട കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്ന അദ്ധ്യായം) മുസ്‌ലിം: 2822-2823 (സ്വര്‍ഗത്തെയും അതിലെ അനുഗ്രഹങ്ങളെയും സ്വര്‍ഗവാസികളെയും കുറിച്ച് അറിയിക്കുന്ന അദ്ധ്യായത്തിന്റെ തുടക്കത്തില്‍) പാഠങ്ങള്‍ 1- സമാനമായ മറ്റൊരു ഹദീഥ്: عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ -ﷺ- قَالَ: ...