Posts

Showing posts with the label കണ്ണേറ് പൈശാചിക ചിന്ത

ഏതെങ്കിലും ശരീരഭാഗത്തില്‍ കണ്ണേറ് (ശൈത്താനിക ബാധ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന

ഏതെങ്കിലും ശരീരഭാഗത്തില്‍ കണ്ണേറ് (ശൈത്താനിക ബാധ) ഉണ്ടായാലുള്ള പ്രാര്‍ത്ഥന നബി(സ) (കണ്ണേറ്… ബാധിച്ച) മനുഷ്യനോട്‌ പറഞ്ഞു: “ശരീരത്തില്‍ വേദന ബാധിച്ച ഭാഗത്ത് കൈവെക്കുക, എ‌ന്നി‌ട്ട്‌ മൂ‌ന്ന്‌ ത‌വ‌ണ പ‌റ‌യു‌ക: بِسْمِ اللهِ (ثَلاثاً) (مسلم:٢٢٠٢ ) അല്ലാഹുവിന്റെ നാമത്തിൽ ബിസ്മില്ലാഹ് ശേ‌ഷം ഏ‌ഴു ത‌വ‌ണ ഇ‌പ്ര‌കാ‌ര‌വും പ‌റ‌യു‌ക: أَعُوذُ باللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ  (سبع مرات) അല്ലാഹുവിന്‍റെ അപരിമിതമായ ശക്തികൊണ്ട് എന്നെ ബാധിച്ചതിന്‍റെയും ഞാന്‍ ഭയപ്പെടുന്നതിന്‍റെയും വിഷമത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു (മുസ്‌ലിം: 2202) അഊദു ബില്ലാഹി വ ഖുദ്റതിഹി മിന്‍ ശര്‍രി മാ അജിദു വഉഹാദിറു.

01. ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്

ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത് مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ (الكهف:٣٩) ഇത് ( ഈ അനുഗ്രഹം ) അല്ലാഹു ഉദ്ദേശിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയുമില്ല മാശാഅല്ലാഹ്, ലാഖുവ്വത്ത ഇല്ലാബില്ലാഹ്! بَارَك  الله فيه , وَبَارَكَ اللهُ لَكَ അല്ലാഹുവിന്റെ അനുഗ്രഹം ആ നന്മയിൽ ഉണ്ടാവട്ടെ ,അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും ഉണ്ടാവട്ടെ ബാറക്കല്ലാഹു ഫീഹി,വബാറക്കല്ലാഹു ലക് നബി(സ) അരുളി : “നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്.” . അതുകൊണ്ട് എപ്പോഴും കണ്ണറില്‍ നിന്ന്‍ അല്ലാഹുവില്‍ രക്ഷ തേടുക (مسلم:٢١٨٧ ,صححه الألباني في السلسلة الصحيحة:٧٣٧ )  

02. ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത്

ഒരു നന്മക്ക്, ഭംഗിക്ക്…. കണ്ണേറ് ബാധിക്കുമെന്ന് ഭയന്നാല്‍ പ്രാര്‍ത്ഥിക്കുന്നത് നബി(സ) അരുളി : ” നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്‍റെ ധനത്തിലോ തന്‍റെ സഹോദരനിലോ… ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ! (അഥവാ,  അല്ലാഹുവിന്‍റെ അനുഗ്രഹം ചേര്‍ത്തികൊണ്ട് പറയട്ടെ: “മാശാ അല്ലാഹ്, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നു പറയുക.) (صححه الألباني في صحيح الجامع:٥٥٦)