02. ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍
ഭക്ഷണം കഴിക്കുന്നതിന്‍റെ മുമ്പുള്ള പ്രാര്‍ത്ഥനകള്‍
നബി(സ) പറഞ്ഞു: “ഒരാൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി (വിശപ്പ് ശമിപ്പിച്ച്) അല്ലാഹു അനുഗ്രഹിച്ചാൽ അവൻ ഇപ്രകാരം പറയട്ടെ”
اللّهُـمَّ بارِكْ لَنا فيهِ وَأَطْـعِمْنا خَـيْراً مِنْـه
(حسنه الألباني في سنن الترمذي: ٣٤٥٥)
അല്ലാഹുവേ! ഞങ്ങള്‍ക്ക് ഇതില്‍ അനുഗ്രഹം ചൊരിയുകയും, (പിന്നീട് പരലോകത്ത്) ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ
അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി വ അത്വ്ഇംനാ ഖൈറന്‍ മിന്‍ഹു.
നബി(സ) പറഞ്ഞു: “ഒരാൾക്ക് പാനീയങ്ങൾ നൽകി (ദാഹം ശമിപ്പിച്ച്) അല്ലാഹു അനുഗ്രഹിച്ചാൽ ഇപ്രകാരം പറയട്ടെ”
اللّهُـمَّ بارِكْ لَنا فيهِ وَزِدْنا مِنْه
അല്ലാഹുവേ! ഇതില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും ഇതില്‍ വര്‍ദ്ധനവ് നല്‍കുകയും ചെയ്യേണമേ
അല്ലാഹുമ്മ ബാരിക്ക് ലനാ ഫീഹി, വ സിദ്നാ മിന്‍ഹു
Comments
Post a Comment