03. യാത്രക്കുള്ള പ്രാര്‍ത്ഥന

യാത്രക്കുള്ള പ്രാര്‍ത്ഥന

اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفْرِنَا هَذَا وَاطْوَعَّنَّا بَعْدهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ

(مسلم : ١٣٤٢) (صورة الزخرف:١٣-١٤)

അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്..അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത് പ്രയോജനപ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.)

അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന നന്മ ചെയ്യലും (ബിര്‍റും); അല്ലാഹുവേ ഭയന്നു തിന്മ വെടിയലും (തഖ്‌വയും), നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം ചെയ്യാനുള്ള കഴിവും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു.

അല്ലാഹുവേ! ഈ യാത്ര ഞങ്ങള്‍ക്ക് സുഖകരമാക്കിതരികയും ഇതിന്‍റെ ദൂരം എളുപ്പത്തില്‍ മറികടക്കുവാനുള്ള കഴിവ് തരികയും ചെയ്യേണമേ.

അല്ലാഹുവേ! യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരമുള്ളവനും നീയാണ്.

അല്ലാഹുവേ! യാത്രാ ക്ലേശത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും സമ്പത്തിലും വിപത്തുനിറഞ്ഞ അനന്തരഫലം ഉണ്ടാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ സുബ്ഹാനല്ലദീ സഹ്ഹറ ലനാ ഹാദാ വമാ കുന്ന ലഹു മുഖ്രിനീന വഇന്ന ഇലാ റബ്ബിന്നാ ലമുന്‍കലിബൂന്‍, അല്ലാഹുമ്മ ഇന്നാ നസ്ആലുക്ക ഫീ സഫരിനാ ഹാദല്‍ ബിര്‍റ വത്തഖ്-വാ, വമിനല്‍ അമലി മാ തര്‍ള്വാ, അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫരിനാ ഹാദ വത്വ്വിഅന്നാ ബുഅ്ദഹു,  അല്ലാഹുമ്മ അന്‍ത സ്വാഹിബു ഫീ സ്സഫരീ വല്‍ഖലീഫതു ഫീല്‍ അഹ്ലി, അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിന്‍ വഅ്സാഇല്‍ സ്സഫര്‍ വകാബതില്‍ മുന്‍ളര്‍, വ സൂഇല്‍ മുന്‍ഖലബി ഫീല്‍മാലി വല്‍ അഹ്ലി

യാത്രയിൽ നിന്നും മടങ്ങിയാൽ  മുകളിലെ പ്രാർത്ഥനക്ക് പുറമേ ഇപ്രകാരം പറയുക

آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ

(مسلم : ١٣٤٢)

ഞങ്ങള്‍ മടങ്ങുന്നവരും ഞങ്ങളുടെ റബ്ബിനോട്‌ പശ്ചാത്തപിക്കുന്നവരും ഞങ്ങളുടെ റബ്ബിനെ (അല്ലാഹുവിനെ) ആരാധിക്കുന്നവരും ഞങ്ങളുടെ റബ്ബിന് എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നവരാണ്

ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍.

Comments