06. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

ദിവസവും വൈകുന്നേരം  ‘മൂന്ന്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:

اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصْرِي، لاَ إِلَهَ إِلاَّ أَنْتَ. اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، وأَعُوْذُ بِكَ مِنْ عَذَابِ القَبْرِ، لاَ إِلَهَ إِلاَّ أَنْتَ

(ثلاثاً)(حسنه الألباني في صحيح سنن أبي داود:٥٠٩٠)

അല്ലാഹുവേ! എന്‍റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ! എന്‍റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ! എന്‍റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവേ! ഖുര്‍ആനും നബിചര്യയും മറ്റും നിഷേധിക്കുന്ന അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച...)ക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല."

അല്ലാഹുമ്മ ഗാഫിനീ ഫീ ബദനീ, അല്ലാഹുമ്മ ഗാഫിനീ ഫീ സംഈ,അല്ലാഹുമ്മ ഗാഫിനീ ഫീ ബസ്വരീ, ലാ ഇലാഹ ഇല്ലാ അന്‍ത. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്റി, വല്‍ ഫഖ്‌രി, വ അഊദുബിക മിന്‍ അദാബില്‍ ഖബ്റി, ലാ-ഇലാഹ-ഇല്ലാ അന്‍ത.

Comments