03. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
ദിവസവും വൈകുന്നേരം ഒരു തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر
(مسلم: ٢٧٢٣ وصححه الألباني في سنن أبي داود: ٥٠٧١)
ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചു, വൈകുന്നേരത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! റബ്ബേ! നാഥാ! ഈ രാത്രിയിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു.ഇതിന് ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാത്രിയിലെ തിന്മകളില്‍ നിന്നും ഇതിന് ശേഷമുള്ളതിലെ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.
അംസയ്നാ വ അംസല്‍ മുല്‍കു ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദിഹി ലൈലത്തി വ ഖൈറ മാ ബഅ്ദഹാ, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദിഹി ലൈലത്തി വ ശര്‍റി മാ ബഅ്ദഹാ, റബ്ബി അഊദുബിക മിനല്‍ കസ് ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.
Comments
Post a Comment