05. നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍
നമസ്കാരത്തിലെ പ്രാരംഭ പ്രാര്‍ത്ഥനകള്‍
ഈ പ്രാർത്ഥന നമസ്കാരത്തില്‍ കൈകെട്ടിയ ഉടനെ ചൊല്ലാവുന്നതാണ്:
اللّهُـمَّ لَكَ الْحَمْدُ أَنْتَ نـورُ السَّمـواتِ وَالأَرْضِ وَمَنْ فيـهِن ، وَلَكَ الْحَمْدُ أَنْتَ قَـيِّمُ السَّـمواتِ وَالأَرْضِ وَمَنْ فيـهِن ، [وَلَكَ الْحَمْدُ أَنْتَ رَبُّ السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ لَكَ مُلْـكُ السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ أَنْتَ مَلِـكُ السَّـمواتِ وَالأَرْضِ ] [وَلَكَ الْحَمْدُ] [أَنْتَ الْحَـقّ وَوَعْـدُكَ الْحَـق ، وَقَوْلُـكَ الْحَـق ، وَلِقـاؤُكَ الْحَـق ، وَالْجَـنَّةُحَـق ، وَالنّـارُ حَـق ، وَالنَّبِـيّونَ حَـق ، وَمـحَمَّدٌ حَـق ، وَالسّـاعَةُحَـق] [اللّهُـمَّ لَكَ أَسْلَمت ، وَعَلَـيْكَ تَوَكَّلْـت ، وَبِكَ آمَنْـت ، وَإِلَـيْكَ أَنَبْـت ، وَبِـكَ خاصَمْت ، وَإِلَـيْكَ حاكَمْـت . فاغْفِـرْ لي مـا قَدَّمْتُ ، وَما أَخَّـرْت ، وَما أَسْـرَرْت ، وَما أَعْلَـنْت ] [أَنْتَ المُقَـدِّمُ وَأَنْتَ المُـؤَخِّر ، لا إِاـهَ إِلاّ أَنْـت] [أَنْـتَ إِلـهي لا إِاـهَ إِلاّ أَنْـت
(صححه الألباني في سنن ابن ماجة: 1355)
അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശം (നേര്‍മാര്‍ഗം നല്കുന്നവന്‍, നീതിമാന്‍..)
അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും നിയന്ത്രകന്‍.
അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും സൃഷ്ടാവും,സംരക്ഷകനും,രക്ഷിതാവുമായ റബ്ബ് .
അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്, നീയാണ് അല്‍-ഹഖ് (സത്യവാന്‍, യഥാര്‍ത്ഥം); നിന്റെ വാഗ്ദാനവും സത്യവും യഥാര്‍ത്ഥവും ആണ്; നിന്റെ വചനവും, നിന്നെ (പരലോകത്ത് വിചാരണയില്‍) കണ്ടുമുട്ടലും സത്യമാണ്; സ്വര്‍ഗ്ഗവും നരകവും സത്യമാണ്; പരലോക വിചാരണയും സത്യമാണ്(പ്രബോധന ദൗത്യത്തിനായി നീ അയച്ച)നബിമാരും സത്യമാണ്, (ശേഷം അയച്ച അന്ത്യ നബി) മുഹമ്മദും(സ) സത്യമാണ്.അല്ലാഹുവേ! നിനക്ക് ഞാന്‍ കീഴ്പ്പെട്ടിരിക്കുന്നു; നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു; നിന്നിൽ ഞാന്‍ (എല്ലാ രക്ഷയും തേടി)ഏറ്റവുമധികം വിശ്വസിച്ചു ഭരമേല്‍പ്പിച്ചിരിക്കുന്നു; നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു; നിന്റെ പേരില്‍ ഞാന്‍ വാദിക്കുന്നു; നിന്നില്‍ നിന്ന് ഞാന്‍ നീതിനിര്‍വ്വഹണം തേടുന്നു; എന്നില്‍നിന്ന് വന്നുപോയ പാപങ്ങളും എന്നില്‍നിന്ന് വരാനിരിക്കുന്ന പാപങ്ങളും ഞാന്‍ രഹസ്യമായി ചെയ്ത പാപങ്ങളും ഞാന്‍ പരസ്യമായി ചെയ്ത പാപങ്ങളും നീ എനിക്ക് പൊറുത്ത് തരേണമേ.നീ ആണ് എന്റെ ആരാധ്യന്‍(നിന്നെ ആണ് ഞാന്‍ ആരാധിക്കുന്നത്). (കാര്യങ്ങളെ) മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്. യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല
അല്ലാഹുമ്മ ലക-ല്‍-ഹംദ, അന്‍ത നൂറു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത ഖയ്യിമു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത റബ്ബു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, ലക മുല്‍കു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത മലികു-സ്സമാവാത്തി വല്‍ അര്‍ളി. വ ലക-ല്‍-ഹംദു. അന്‍ത-ല്‍-ഹഖ്ഖു, വ വഅ്ദുകല്‍ ഹഖ്ഖു, വ ഖൌലുകല്‍ ഹഖ്ഖു, വ ലിഖാഉകല്‍ ഹഖ്ഖു, വല്‍ ജന്നത്തു ഹഖ്ഖു, വന്നാറു ഹഖ്ഖു, വ-ന്നബിയ്യൂന ഹഖ്ഖു, വ മുഹമ്മദുന്‍(സ) ഹഖ്ഖു, വ-സ്സാഅത്തു ഹഖ്ഖു. അല്ലാഹുമ്മ ലക അസ്‌ലംതു, വ അലയ്ക തവക്കല്‍തു, വ-ബിക ആമന്‍തു, വ-ഇലയ്ക അനബ്തു, വ-ബിക ഹ്ഹാസ്വംതു, വ ഇലയ്ക ഹാകംതു. ഫ-അ്ഫിര്‍ലീ മാ ഖദ്ദംതു, വ മാ അഹ്ഹര്‍തു, വ മാ അസ്റര്‍തു, വ മാ അഅ്’ലന്‍തു. അന്‍ത-ല്‍-മുഖദ്ദിമു വ അന്‍ത-ല്‍-മുഅഹ്ഹിറു, ലാ ഇലാഹ ഇല്ലാ അന്‍ത , അന്‍ത ഇലാഹീ ലാ ഇലാഹ ഇല്ലാ അന്‍ത
Comments
Post a Comment