03. ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന

ഈമാനില്‍ (സത്യാവിശ്വാസത്തില്‍) സംശയിച്ചാലുള്ള പ്രാര്‍ത്ഥന

هُوَ الأوَّلُ، وَالآخِـرُ، وَالظّـاهِـرُ، وَالْبـاطِـنُ، وَهُوَ بِكُلِّ شَيءٍ عَلـيم

(سورة الحديد: ٣ حسنه الألباني في سنن أبي داود: 4722)

അവന്‍ (അല്ലാഹു) ‘അല്‍-അവ്വലു’ (ആദ്യമേയുള്ളവനും), ‘അല്‍-ആഖിറു’ (ശേഷമുള്ളവനും), ‘അ-ള്ളാഹിര്‍’ഉം(*), ‘അല്‍-ബാത്വിന്‍’ ഉം (**) ആണ്. അവന്‍ സര്‍വ്വവസ്തുക്കളെക്കുറിച്ചും സര്‍വ്വവും അറിയുന്നവനാണ്!” (അല്‍-ഹദീദ് 3)

ഹുവല്‍ അവ്വലു വല്‍ ആഖിറു വള്ളാഹിറു വല്‍ബാത്വിനു വ ഹുവ ബി കുല്ലി ശയ്ഇന്‍ അലീം‍

(*) അ-ള്ളാഹിര്‍ : അല്ലാഹുവിന്‍റെ ഓരോ സൃഷ്ടിയും സൃഷ്ടിപ്പിലെ അല്ലാഹുവിന്‍റെ അതിമഹത്വത്തെ കുറിക്കുന്നു, എന്നാല്‍ അല്ലാഹുവിന്‍റെ വിശേഷണം അതില്‍ നിന്നെല്ലാം വിട്ട് അതിന്‍റെയെല്ലാം മുകളിലാണ്!
(**) അല്‍-ബാത്വിന്‍ : മറഞ്ഞ കാര്യങ്ങളും ഹൃദയത്തിലുള്ളതും… എല്ലാം അറിയുവാനുള്ള അല്ലാഹുവിന്‍റെ കഴിവ് കുറിക്കുന്നു, അല്ലാഹുവിന്‍റെ അതിമഹത്വത്തിന് ചേര്‍ന്ന രൂപത്തില്‍ അല്ലാഹുവിന്‍റെ അറിവുകൊണ്ട് അല്ലാഹു ഓരോ സൃഷ്ടിയോടും അടുപ്പമുള്ളവനാണ്!


Comments