02. ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന
ഭരണാധികാരിയുടെ അക്രമത്തെ ഭയപ്പെട്ടാലുള്ള പ്രാര്‍ത്ഥന
اللهُ أَكْبَر, اللهُ أَعَزُّ مِنْ خَلْقِهِ جَمِيعًا, اللهُ أَعَزُّ مِمَّا أَخَافُ وَ أَحْذَر, أَعُوذُ باللِه الَّذِي لاَ إِلَهَ إِلاَّ هُو, , الْمُمْسِكُ السَّمَاوَاتِ السَّبْعِ أَنْ يَقَعْنَ عَلَى الأَرْضَ إِلاَّ بِإِذْنِه, مِنْ شَرِّ عَبْدِكَ فُلاَنٍ, وَ جُنُودَهُ وَ أَتْبَاعَهُ وَ أَشْيَاعَه, مِنَ الْجِنِّ وَ الإِنْس, اللَّهُمَّ كُن لِي جَارًا مِنْ شَرِّهِم, جَلَّ ثَنَاؤُك وَ عَزَّ جَارُك,، وتبارك اسمك ، ولا إله غيرك
(صحيح الأدب المفرد:٧٠٨)
അല്ലാഹുവാണ് ഏറ്റവും വലിയവനും ഏറ്റവും മഹാനും! അല്ലാഹു അവന്‍റെ മുഴുവന്‍ സൃഷ്ടികളെക്കാള്‍ അധികം ഇസ്സത്തും പ്രതാപവും (സര്‍വ്വശക്തിയും) ഉള്ളവനാണ്! ഞാന്‍ ഭയപ്പെടുകയും ഭീതിപ്പെടുകയും ചെയ്യുന്നവനേക്കാള്‍ ഇസ്സത്തും പ്രതാപവും (സര്‍വ്വശക്തിയും) ഉള്ളവനാണ് അല്ലാഹു! യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. ഏഴാകാശങ്ങളെയും അവന്‍റെ അനുമതിയില്ലാതെ ഭൂമിയില്‍ വീഴുന്നത് പിടിച്ചു നിര്‍ത്തുന്നവന്‍ അവനാണ്! (അതിനാല്‍) നിന്‍റെ അടിമയായ ഇന്ന ആളുടെയും മനുഷ്യരിലും ജിന്നിലും അവനുള്ള അനുയായികളുടെയും സൈന്യങ്ങളുടെയും കക്ഷികളുടെയും ഉപദ്രവത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു. അല്ലാഹുവേ! അവരുടെ അക്രമത്തില്‍ നീ എന്‍റെ രക്ഷകനും തുണക്കുന്നവനും ആകേണമേ. നീ അര്‍ഹിക്കുന്ന സ്തുതികീര്‍ത്തനങ്ങള്‍ അതിമഹത്വമുള്ളതും അത്യുന്നതവുമാണ്! നിന്‍റെ സംരക്ഷണം ഇസ്സത്തും അതിപ്രതാപവും (സര്‍വ്വശക്തിയും) ഉള്ളതാണ്! നിന്‍റെ നാമം എല്ലാ അനുഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ്! യഥാര്‍ത്ഥത്തില്‍ നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല (മൂന്ന് തവണ ചൊല്ലുക)
അല്ലാഹു അക്ബര്‍, അല്ലാഹു അഗസ്സു മിന്‍ ഖല്‍കിഹി ജമീഅന്‍, അല്ലാഹു അഗസ്സു മിമ്മാ അഖാഫു വ അഖ്ദറു, അഊദു ബില്ലാഹില്ലദീ ലാ ഇലാഹ ഇല്ലാ ഹുവല്‍ മുംസികസ്സമാവാത്തിസ്സബ്ഇ അന്‍ യഖഅ്ന അലല്‍ അര്‍ളി ഇല്ലാ ബി ഇദ്നിഹി, മിന്‍ ശര്‍റി അബ്ദിക ഫുലാനിന്‍, വ ജുനൂദിഹി വ അത്ബാഗിഹി വ അശ്’യാഗിഹി മിനല്‍ ജിന്നി വ ഇന്‍സി, അല്ലാഹുമ്മ കുന്‍ ലീ ജാറന്‍ മിന്‍ ശര്‍റിഹിം, ജല്ല ഥനാഉക, വ ഗസ്സ ജാറുക, വ തബാറകസ്മുക, വ ലാ ഇലാഹ ഗയ്റുക
Comments
Post a Comment