01. വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും

വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ഥനകളും ദിക്റുകളും

ചിന്താകുലതയും, ദുഖാകുലതയും, വിഷാദരോഗവും, ഉണ്ടായാലുള്ള പ്രാര്‍ത്ഥന

اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي

(الألباني في صحيح الترغيب والترحيب:١٨٢٢،٩ وأحمد:٣٧١٢)

അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്. എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു. നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു.

നീ നിനക്ക് നിശ്ചയിച്ചതും, നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും, നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവന്‍ പേരുകളേയും കൊണ്ട് ഞാന്‍ ചോദിക്കുന്നു:

‘ഖുര്‍ആന്‍ എന്‍റെ ഹൃദയത്തിന് ചൈതന്യവും വസന്തവും, എന്‍റെ നെഞ്ചിന് നേര്‍മാര്‍ഗ പ്രകാശവും (ഇസ്‌ലാമികതയും), എന്‍റെ ദുഃഖത്തിന് വിടയും, എന്‍റെ ചിന്താകുലതയും വിഷാദരോഗവും നീക്കുന്നതുമാക്കി തീര്‍ക്കേണമേ”

അല്ലാഹുമ്മ ഇന്നീ അബ്ദുക, ബ്നു അബ്ദിക, ബ്നു അമതിക, നാസ്വിയതീ ബി യദിക, മാള്വിന്‍ ഫിയ്യ ഹുക്മുക, അദ്’ലുന്‍ ഫിയ്യ ഖളാഉക, അസ്അലുക ബി കുല്ലി-സ്മിന്‍ ഹുവ ലക, സമ്മയ്തു ബിഹി നഫ്സക, അവ് അന്‍സല്‍തഹു ഫീ കിതാബിക, അവ് അല്ലംതഹു അഹദന്‍ മിന്‍ ഖല്‍കിക, അവിസ്തഅ്ഥര്‍ത ബിഹി ഫീ ഇല്‍മില്‍ ഗയ്ബ ഇന്‍ദക, അന്‍ തജ്അലല്‍ ഖുര്‍ആന റബീഗ  ഖല്‍ബീ, വ നൂറ സ്വദ്റീ, വ ജലാഅ ഹുസ്നീ, വ ദഹാബ ഹമ്മീ

 

Comments