15. എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും രാവിലെ ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

ദിവസവും രാവിലെയോ ‘നൂറ്’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:

لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير 

(البخاري: ٦٤٠٣ ومسلم: ٢٦٩١)

യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!ഈ ദി‌ക്‌‌റിൽ يُحْيِي وَيُمِيتُ എ‌ന്നു കൂ‌ടി അ‌ധി‌ക‌മു‌ണ്ടെ‌ന്ന കാ‌ര്യം ഓർ‌ക്കു‌ക!

ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍

ഈ ദി‌ക്‌‌റ്‌ ആ‌രെ‌ങ്കി‌ലും 100 പ്രാ‌വ‌ശ്യം ചൊ‌ല്ലി‌യാൽ അ‌വ‌ന്‌ പ‌ത്ത്‌ അ‌ടി‌മ‌ക‌ളെ മോ‌ചി‌പ്പി‌ച്ച‌തി‌ന്ന്‌ തു‌ല്യ‌മാ‌യ പ്ര‌തിഫ‌ല‌മു‌ണ്ടാ‌കു‌മെ‌ന്നും അ‌വ‌ന്‌ നൂ‌റ്‌ ന‌ന്മ‌കൾ രേ‌ഖ‌പ്പെ‌ടു‌ത്ത‌പ്പെ‌ടു‌ക‌യും അ‌വ‌നിൽ നി‌ന്ന്‌ നൂ‌റു പാ‌പ‌ങ്ങൾ മാ‌യ്‌‌ക്ക‌പ്പെ‌ടു‌ക‌യും ചെ‌യ്യു‌മെ‌ന്നും അ‌വ‌ന്‌ വൈ‌കു‌ന്നേ‌രം വ‌രെ പി‌ശാ‌ചിൽ നി‌ന്ന്‌ സം‌ര‌ക്ഷ‌ണം ഉ‌ണ്ടാ‌യി‌രി‌ക്കു‌മെ‌ന്നും അ‌ന്ത്യ‌നാ‌ളിൽ ഒ‌രാ‌ളും അ‌ത്ര‌യു‌മോ അ‌ല്ലെ‌ങ്കിൽ അ‌തി‌നേ‌ക്കാൾ കൂ‌ടു‌ത‌ലോ ചൊ‌ല്ലി‌യ‌വ‌ര‌ല്ലാ‌തെ അ‌തി‌നേ‌ക്കാൾ മി‌ക‌ച്ച‌ത്‌ കൊ‌ണ്ടു‌വ‌രി‌ക‌യി‌ല്ലെ‌ന്നും റ‌സൂ‌ലു‌ല്ലാ‌ഹി  (സ ) പ‌റ‌ഞ്ഞ‌താ‌യി അ‌ബൂ‌ഹു‌റ‌യ്‌‌റ  നി‌വേ‌ദ‌നം ചെ‌യ്യു‌ന്നു. ‌-‌ബു‌ഖാ‌രി, മുസ്‌ലിം

- (البخاري:٦٤٠٣ والألباني في سنن أبي داود:٥٠٧٧)

Comments

Popular posts from this blog

പാപമോചനം

വരൂ! ഇസ്ലാമിനെ അറിയാം..!