01. എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

എന്നും വൈകുന്നേരം ചൊല്ലേണ്ട ദിക്‌റുകളും ദുആകളും

നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്).


ചൊല്ലേണ്ട സമയം :

രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്.
വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേയുമാണ്.

പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ‘ഹംദും’ ‘സ്വലാത്തും’ ‘ഒരു’ തവണ ചൊല്ലുക:

الحمد لله وحده والصلاة والسلام على من لانبي بعده

“എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി മുഹമ്മദ്‌ (സ) യുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും സ‌മാ‌ധാ‌ന‌വു‌മു‌ണ്ടാ‌വ‌ട്ടെ”

“അല്‍ഹംദുലില്ലാഹ്, വഹ്ദഹു വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ ബഅ്ദഹു.”

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ  

 (سورة البقرة:٢٥٥)(صحيح الترغيب والترهيب :٦٦٢)

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(2:255)

ഉബയ്യ്ബിന്‍ കഅബ് (റ) നിവേദനം. ശൈത്വാന്‍ എനിക്ക് അറിയിച്ചുതന്നു : “ആരെങ്കിലും വൈകുന്നേരമാകുമ്പോള്‍ ആയത്തുല്‍-കുര്‍സി ഓതിയാല്‍ പിറ്റേന്ന് രാവിലെ വരേയും ആരെങ്കിലും രാവിലെയാകുമ്പോള്‍ ആയത്തുല്‍-കുര്‍സ്സിയ്യ് ഓതിയാല്‍ അന്ന് വൈകുന്നേരം വരേയും അയാള്‍ ഞങ്ങളില്‍ നിന്ന് (ശൈത്താനില്‍ നിന്ന്) സംരക്ഷണം ലഭിച്ചവനായി.” പിറ്റേന്ന് രാവിലെ ഈ വാര്‍ത്ത നബി(സ)യുടെ അടുത്തു പോയി അറിയിച്ചു. നബി(സ) അരുളി: “ശൈത്വാന്‍ സത്യം പറഞ്ഞു!”

Comments

Post a Comment

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന