ശിര്‍ക്; ഏറ്റവും ഗുരുതരമായ തിന്മ
അല്ലാഹു നിഷിദ്ധമാക്കിയ തിന്മകളില്‍ വെച്ചേറ്റവും ഗൗരവമുള്ള തിന്മ ശിര്‍ക്കാണ്.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَابُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ
“ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്‍: 13)
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا
“തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് (ശിര്‍ക്ക്) അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. (ആരെങ്കിലും) അല്ലാഹുവില്‍ പങ്കുചേർത്താൽ അവൻ ഗുരുതരമായ ഒരു തിന്മയാണ് കെട്ടിച്ചമച്ചിരിക്കുന്നത്; തീർച്ച.” (അന്നിസാഅ്: 48)
عَنْ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ -ﷺ-: «أَيُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ؟ قَالَ: «أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ»
അബ്ദുല്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാന്‍ നബി-ﷺ-യോട് ചോദിച്ചു: “ഏത് തിന്മയാണ് ഏറ്റവും ഗൗരവമുള്ളത്?” നബി -ﷺ- പറഞ്ഞു: “നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്.” (ബുഖാരി: 4477, മുസ്‌ലിം: 86)
ഏഴു വന്‍പാപങ്ങളില്‍ ഒന്നാമതാണ് നബി -ﷺ- ശിര്‍ക്കിനെ എണ്ണിയത്.
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ، وَمَا هُنَّ؟»، قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ التِّي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا …»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ ഏഴ് നാശകരങ്ങളായ പാപങ്ങളെ വെടിയുക.” സ്വഹാബികള്‍ ചോദിച്ചു: “ഏതെല്ലാമാണ് അവ, അല്ലാഹുവിന്റെ റസൂലേ?” നബി -ﷺ- പറഞ്ഞു: “അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യുക; സിഹ്ര്‍, (ഇസ്‌ലാമിലെ) ഹഖിന്റെ അവകാശത്തിന്റെ പേരിലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ആത്മാവിനെ കൊലപ്പെടുത്തല്‍; പലിശ ഭക്ഷിക്കല്‍…” (ബുഖാരി: 2766, 5764, 6857, മുസ്‌ലിം: 89)
എന്തെല്ലാം പീഢനങ്ങള്‍ സഹിക്കേണ്ടി വന്നാലും ഒരിക്കലും ശിര്‍ക്ക് ചെയ്യരുത് എന്ന് നബി -ﷺ- ഓര്‍മ്മപ്പെടുത്തി.
عَنْ أَبِي الدَّرْدَاءِ، قَالَ: أَوْصَانِي خَلِيلِي -ﷺ- أَنْ: «لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ …»
അബുദ്ദര്‍ദാഅ് പറഞ്ഞു: “എന്റെ കൂട്ടുകാരനായ (നബി -ﷺ-) എനിക്ക് വസ്വിയ്യത്ത് (ഉപദേശം) നല്‍കി: ‘നീ അല്ലാഹുവില്‍ ഒരിക്കലും പങ്കു ചേര്‍ക്കരുത് (ശിര്‍ക്ക് ചെയ്യരുത്); നിന്റെ (ശരീരം) കഷ്ണങ്ങളാക്കപ്പെട്ടാലും, നിന്നെ കത്തിച്ചു കളഞ്ഞാലും.” (ഇബ്‌നു മാജ: 4034, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)
ശിര്‍ക്കല്ലാത്ത മറ്റെന്തു തിന്മയും അല്ലാഹു -അവനുദ്ദേശിച്ചാല്‍- പൊറുത്തു കൊടുത്തേക്കാം. എന്നാല്‍ ഒരാള്‍ ശിര്‍ക്ക് ചെയ്യുകയും, തൗബ ചെയ്യാതെ മരിച്ചു പോവുകയും ചെയ്താല്‍ അവന് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുകയില്ല.
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا
“തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് (ശിര്‍ക്ക്) അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ (ശിര്‍ക്ക് ചെയ്തുവോ) അവന്‍ തീര്‍ച്ചയായും വിദൂരമായി വഴിപിഴച്ചിരിക്കുന്നു.” (നിസാഅ്: 116)
ഇഹലോകത്തുള്ളത് മുഴുവന്‍ പശ്ചാത്താപമായി നല്‍കിയാലും അല്ലാഹു അവനില്‍ ശിര്‍ക്ക് ചെയ്തു എന്ന തിന്മ പൊറുത്തു കൊടുക്കയില്ല.
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ -ﷺ- قَالَ: «يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ: لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ؟ فَيَقُولُ: نَعَمْ، فَيَقُولُ: أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا، وَأَنْتَ فِي صُلْبِ آدَمَ: أَنْ لاَ تُشْرِكَ بِي شَيْئًا، فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي»
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അന്ത്യനാളില്‍ നരകക്കാരില്‍ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ‘ഭൂമിയില്‍ എന്തെങ്കിലും ഒരു കാര്യം നീ ഉടമപ്പെടുത്തിയിട്ടുണ്ടെങ്കില്‍ (നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി) അത് പ്രായശ്ചിത്തമായി നല്‍കാന്‍ നീ തയ്യാറാകുമോ?” അപ്പോള്‍ അയാള്‍ പറയും: “അതെ.” അല്ലാഹു പറയും: “നീ ആദമിന്റെ മുതുകിലായിരിക്കെ -എന്നില്‍ ഒന്നിനെയും നീ പങ്കു ചേര്‍ക്കരുത് എന്ന- അതിനെക്കാള്‍ നിസ്സാരമായ കാര്യമാണ് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടത്. പക്ഷേ നീ ശിര്‍ക്ക് ചെയ്തു കൊണ്ട് വിസമ്മതം പ്രകടിപ്പിച്ചു.” (ബുഖാരി: 2856, മുസ്‌ലിം: 30)
ശിര്‍ക്ക് ചെയ്തവന് സ്വര്‍ഗം എന്നെന്നേക്കുമായി നിഷിദ്ധമാണ്. നരകമായിരിക്കും അവന്റെ ശാശ്വത സങ്കേതം; അതെത്ര മോശം സങ്കേതമാണ്!
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.” (മാഇദ: 72)
എന്നാല്‍ ശിര്‍ക്കില്‍ താഴെയുള്ള എന്തു തിന്മകള്‍ ചെയ്താലും -വന്‍പാപങ്ങളോ ചെറുപാപങ്ങളോ ആകട്ടെ- അല്ലാഹു ഉദ്ദേശിച്ചാല്‍ അവയെല്ലാം അവന്‍ പൊറുത്തു കൊടുക്കും; ഇല്ലെങ്കില്‍ അവനെ ശിക്ഷിക്കും. എന്നാല്‍ അതൊരിക്കലും ശാശ്വതമായിരിക്കില്ല; കാലാകാലം നിലനില്‍ക്കുന്നതുമായിരിക്കില്ല.
عَنْ عَبْدِ اللَّهِ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ» وَقُلْتُ أَنَا: «مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الجَنَّةَ»
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്കു ചെയ്തു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു.” ഞാന്‍ (ഇബ്‌നു മസ്ഊദ്) പറയുന്നു: “ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യാതെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (ബുഖാരി: 1238)
അല്ലാഹു -تَعَالَى- നമ്മെയും നമ്മുടെ മകളെയും ശിര്‍കില്‍ നിന്നും അതിലേക്ക് നയിക്കുന്ന വഴികളില്‍ നിന്നും കാത്തു രക്ഷിക്കട്ടെ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ
Comments
Post a Comment