10. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
اَللهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفْواً أَحَدٌ
(صححه الألباني في سنن الترمذي:٣٤٧٥ وفي ابن ماجة :٣٨٥٧)
അല്ലാഹുവേ! നീയാണ് അല്ലാഹു (യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായ ഏകദൈവം) എന്ന്‍ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ ഏകനും, ഒരേയൊരുവനും സര്‍വ്വര്‍ക്കും ആശ്രയം നല്‍കുന്നവനും സ്വയം പര്യാപ്തതയുള്ളവനും ('സ്വമദ്'ഉം), ജനിപ്പിച്ചവനോ ജനിപ്പിക്കപ്പെട്ടവനോ അല്ലാത്തവനും, തനിക്ക് തുല്യരായി ആരുംതന്നെയില്ലാത്തവനുമായ അല്ലാഹുവേ! നിന്നോട് ഞാന്‍ ചോദിക്കുന്നു...(ശേഷം ആവശ്യമുള്ളതിനു പ്രാര്‍ത്ഥിക്കാം)
അല്ലാഹുമ്മ ഇന്നീ അസ്അലുക ബി അന്നീ അശ്ഹദു അന്നക അന്‍തല്ലാഹു ലാഇലാഹ ഇല്ലാ അന്‍തല്‍ അഹദു-സ്സ്വമദു-ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്
Comments
Post a Comment