അല്ലാഹു നിഷിദ്ധമാക്കിയ തിന്മകളില് വെച്ചേറ്റവും ഗൗരവമുള്ള തിന്മ ശിര്‍ക്കാണ്. അല്ലാഹു -تَعَالَى- പറഞ്ഞു: وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَابُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ “ലുഖ്മാന് തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്: 13) അല്ലാഹു -تَعَالَى- പറഞ്ഞു: إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا “തന്നോട് പങ്കുചേര്ക്കപ്പെടുന്നത് (ശിര്‍ക്ക്) അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. (ആരെങ്കിലും) അല്ലാഹുവില്‍ പങ്കുചേർത്താൽ അവൻ ഗുരുതരമായ ഒരു തിന്മയാണ് കെട്ടിച്ചമച്ചിരിക്കുന്നത്; തീർച്ച.” (അന്നിസാഅ്: 48) عَنْ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ -ﷺ-: «أَيُّ الذَّنْبِ أَعْظَمُ عِنْد
Comments
Post a Comment