ഭക്ഷണത്തെ കുറ്റം പറയരുത്
മനപാഠമാക്കാവുന്ന ചെറു ഹദീസുകള്‍ (ഭാഗം ഒന്ന്) ഭക്ഷണത്തെ കുറ്റം പറയരുത്..! ഹദീഥ് عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ: «مَا عَابَ النَّبِيُّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- طَعَاماً قَطُّ، إِنِ اشْتَهَاهُ أَكَلَهُ وَإِلَّا تَرَكَهُ» അര്‍ഥം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഒരിക്കല്‍ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടപ്പെട്ടാല്‍ ഭക്ഷിക്കും; ഇല്ലെങ്കില്‍ ഒഴിവാക്കും.” പദാനുപദ അര്‍ഥം مَا عَابَ : കുറ്റം പറഞ്ഞിട്ടില്ല. طَعَامًا : ഭക്ഷണത്തെ. قَطُّ : ഒരിക്കല്‍ പോലും. إِنِ اشْتَهَاهُ : അത് (ഭക്ഷണം) ഇഷ്ടപ്പെട്ടാല്‍ أَكَلَهُ : അത് (ഭക്ഷണം) കഴിക്കും. وَإِلَّا : അല്ലെങ്കില്‍. تَرَكَهُ : അത് (ഭക്ഷണം) ഒഴിവാക്കും. തഖ് രീജ് ബുഖാരി: 5409 (നബി -ﷺ- ഭക്ഷണത്തെ കുറ്റം പറഞ്ഞിട്ടില്ലെന്ന് അറിയിക്കുന്ന അദ്ധ്യായം) മുസ്‌ലിം: 2064 (ഭക്ഷണത്തെ കുറ്റം പറയരുതെന്നറിയിക്കുന്ന അദ്ധ്യായം) പാഠങ്ങള്‍ 1- എന്താണ് ഭക്ഷണത്തെ കുറ്റം പറയല്‍? ഭക്ഷണത്തിന് ഉപ്പു കുറവാണ്; അല്ലെങ...