വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന നബി(സ) അരുളി : ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ( വന്‍പാപങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാലേ പൊറുക്കപ്പെടൂ!) الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة (حسنه الألباني في سنن أبي داود:٤٠٢٣) എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും അൽഹംദു ലില്ലാഹില്ലദീ കസാനീ ഹാദസ്സൗബ വ റസഖനീഹി മിൻ ഗൈരി ഹൗലിം മിന്നീ വലാ ഖുവ്വതിൻ