സൂറ: ഫാത്തിഹ:
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ. തഫ്സീർ മുഖ്തസ്വർ : بِاسْمِ اللَّهِ أَبْدَأُ قِرَاءَةَ القُرْآنِ، مُسْتَعِينًا بِهِ تَعَالَى مُتَبَرِّكًا بِذِكْرِ اسْمِهِ، وَقَدْ تَضَمَّنَتْ البَسْمَلَةُ ثَلَاثَةً مِنْ أَسْمَاءِ اللَّهِ الحُسْنَى، وَهِيَ: • «اللَّهُ»، أَيْ: المَعْبُودُ بِحَقٍّ، وَهُوَ أَخَصُّ أَسْمَاءِ اللَّهِ تَعَالَى، وَلَا يُسَمَّى بِهِ غَيْرُهُ سُبْحَانَهُ. • «الرَّحْمَنُ»، أَيْ: ذُو الرَّحْمَةِ الوَاسِعَةِ، فَهُوَ الرَّحْمَنُ بِذَاتِهِ. • «الرَّحِيمُ»، أَيْ: ذُو الرَّحْمَةِ الوَاصِلَةِ، فَهُوَ يَرْحَمُ بِرَحْمَتِهِ مَنْ شَاءَ مِنْ خَلْقِهِ وَمِنْهُمْ المُؤْمِنُونَ مِنْ عِبَادِهِ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു; അവനോട് സഹായം തേടിക്കൊണ്ടും, അവന്റെ നാമം ഉച്ചരിക്കുന്നതിന്റെ ബറകത് (അനുഗ്രഹം) തേടിക്കൊണ്ടും. അല്ലാഹുവിന്റെ അതിമഹത്തരമായ മൂന്ന് നാമങ്ങൾ ‘ബിസ്മി’യിൽ ഉൾക്കൊണ്ടിട്ടുണ്ട്. * അല്ലാഹു: യഥാർത്ഥ ആരാധ്യൻ. അല്ലാഹുവിന്റെ നാമങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ള നാമമാണിത്. അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും ഈ നാമം നൽകാൻ പ...