01. തശഹ്ഹുദ‍് 'അത്തഹിയാത്ത്' പ്രാര്‍ത്ഥന

തശഹ്ഹുദ‍് 'അത്തഹിയാത്ത്' പ്രാര്‍ത്ഥന

التَّحِيّـاتُ للهِ وَالصَّلَـواتُ والطَّيِّـبات ، السَّلامُ عَلَيـكَ أَيُّهـا النَّبِـيُّ وَرَحْمَـةُ اللهِ وَبَرَكـاتُه ، السَّلامُ عَلَيْـنا وَعَلـى عِبـادِ للهِ الصَّـالِحـين . أَشْـهَدُ أَنْ لا إِلـهَ إِلاّ الله ، وَأَشْـهَدُ أَنَّ مُحَمّـداً عَبْـدُهُ وَرَسـولُه

(البخاري:٧٣٨١ ومسلم:٤٠٤)

അത്തഹിയാത് (അതിമഹത്വവും, അനശ്വരതയും, കുറ്റമറ്റതും... ആയിട്ടുള്ള എല്ലാ സ്തുതികീര്‍ത്തനങ്ങളും) അല്ലാഹുവിനാണ്; ആരാധനകളും പ്രാര്‍ത്ഥനകളും സല്‍ക്കര്‍മ്മങ്ങളും അല്ലാഹുവിനാണ്. നബിയേ! അങ്ങേയ്ക്ക് അല്ലാഹുവിന്‍റെ സലാം, റഹ്മത്ത്, ബറകാത്ത് (സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും) ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്‍റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്‍റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച...)ക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു

അത്തഹിയ്യാത്തു ലില്ലാഹി വ-സ്വലവാത്തു വ-ത്വയ്യിബാത്തു, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു

Comments

Popular posts from this blog

കോഴികൂവുന്നതോ കഴുത കരയുന്നതോ കേട്ടാലുള്ള പ്രാര്‍ത്ഥന

റൌദ്വയെ കുറിച്ച് ചിലത്…

06. ഭക്ഷണമോ പാനീയമോ നല്‍കുകയോ, നല്‍കാന്‍ ഉദ്ദേശിക്കുകയോ ചെയ്തവര്‍ക്കുള്ള പ്രാര്‍ത്ഥന