തൗഹീദും സൃഷ്ടിപ്പിന്റെ ലക്ഷ്യവും --------------------------------------------- അല്ലാഹു മനുഷ്യരെയും ജിന്നുകളെയുമെല്ലാം സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിന് വേണ്ടിയാണ്. അല്ലാഹുവിന്റെ ഏകത്വം അറിയുകയും പ്രാവർത്തികമാക്കുകയും, അത് ഉദ്ഘോഷിക്കുകയും, ആ മാർഗത്തിൽ തന്നെ മരണപ്പെടുകയും ചെയ്യുന്നതിന് വേണ്ടിയാണ് നമ്മെയെല്ലാം അല്ലാഹു പടച്ചത്. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾ “ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.” (ദാരിയാത്: 56-57) َقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ: «أَيْ وَمَا خَلَقْتُ الجِنَّ وَالإِنْسَ إِلَّا لِآمُرَهُمْ بِالْعِبَادَةِ» അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എന്നെ മാത്രം ആരാധിക്കൂ എന്ന് കൽപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഈ ആയതിന്റെ ഉദ്ദേശം.” (ഖുർത്വുബി: 17/55) ആ...
അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരു ളുഹ്ര് നമസ്കാരത്തില്‍ ഇരിക്കാതെ എഴുന്നേറ്റു. നമസ്കാരം പൂര്‍ത്തിയാക്കിയ ശേഷം അവിടുന്നു രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം വീട്ടുകയും ചെയ്തു. (ബുഖാരി. 2. 22. 315) അബ്ദുല്ല(റ) നിവേദനം: നബി(സ) ഒരിക്കല്‍ ളുഹര്‍ നമസ്കാരം അഞ്ച് റക്ക്അത്ത് നമസ്കരിച്ചു. നമസ്കാരത്തിന്റെ റക്അത്തുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അപ്പോള്‍ നബി(സ)യോട് ചോദിക്കപ്പെട്ടു. അങ്ങിനെ ചോദിക്കാനെന്താണ് കാരണമെന്നു നബി(സ) അന്വേഷിച്ചു. അവിടുന്ന് അഞ്ച് റക്അത്താണ് നമസ്കരിച്ചതെന്ന് അവര്‍ മറുപടി നല്കി. ഉടനെ നബി(സ) രണ്ട് സുജൂദ് ചെയ്തു. സലാം ചൊല്ലി നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷമായിരുന്നു ആ സുജൂദ്. (ബുഖാരി. 2. 22. 317) കുറൈബ്(റ) നിവേദനം: ഇബ്നു അബ്ബാസ്(റ) മിസ്വര്‍ (റ) അബ്ദുറഹ്മാന് (റ) മുതലായവര്‍ ആയിശ(റ) യുടെ അടുക്കലേക്ക് അദ്ദേഹത്തെ - ഇപ്രകാരം പ്രസ്താവിച്ചും കൊണ്ട് - നിയോഗിച്ചു. നീ ഞങ്ങളുടെ എല്ലാവരുടേയും സലാം അവര്‍ക്ക് പറയുക. ശേഷം അസറിന്റെ ശേഷമുള്ള രണ്ട് റക്അത്തു സുന്നത്തു നമസ്കാരത്തെക്കുറിച്ച് അവരോട് ചോദിക്കുക. നീ അവരോട് പറയുക: നിശ്ചയം നിങ്ങള്‍ അത് നമസ്കരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച...
ഹജ്ജിലും ഉംറയിലും 'സ്വഫാ'യിലും 'മര്‍വ'യിലും നില്‍ക്കുമ്പോഴുള്ള പ്രാര്‍ത്ഥന നബി(സ) യുടെ ഹജ്ജ് ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: “നബി(സ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു: إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله (١٥٨ القرآن, مسلم:١٢١٨) തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു ഇന്നസ്സഫാ വല്‍മര്‍വത്ത മിന്‍ശആഇരില്ലാഹ് ശേഷം അവിടുന്ന് (സ) പറഞ്ഞു: أَبْدَأُ بِمَا بَدَأَ اللهُ بِهِ ഞാനും അല്ലാഹു ആരംഭിച്ചത് കൊണ്ട് ആരംഭിക്കുന്നു അബ്ദഉ ബിമാ ബദഅ അല്ലാഹു ബിഹി
Comments
Post a Comment