01. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചുവടെ വരുന്ന പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്; കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം.
اللّهُـمَّ إِنِّـي أَعـوذُ بِكَ مِـنْ عَذابِ القَـبْر، وَمِـنْ عَذابِ جَهَـنَّم، وَمِـنْ فِتْـنَةِ المَحْـيا وَالمَمـات، وَمِـنْ شَـرِّ فِتْـنَةِ المَسيحِ الدَّجّال
(مسلم:٥٨٨)
അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും നകരത്തിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അ’ദാബില്‍ ക്വബരി, വമിന്‍ അ’ദാബി ജഹന്നമ, വമിന്‍ ഫിത്‌നതില്‍ മഹ്’യാ വല്‍ മമാത്തി, വമിന്‍ ശര്‍റി ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍
Comments
Post a Comment