02. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

നബി (സ) അരുളി : “ഒരാള്‍ തന്‍റെ വീട്ടില്‍ നിന്ന്  പുറപ്പെടുമ്പോള്‍ ‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’ ( പ്രാര്‍ത്ഥന ദൃഢവിശ്വാസത്തോടെ) ചൊല്ലിയാല്‍ അയാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായി. അയാള്‍ക്ക് അല്ലാഹു മതിയാകുന്നവനായി. അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായി. പിശാചുക്കള്‍ അയാള്‍ക്ക് കീഴടങ്ങിയതായി; ശേഷം പിശാച് മറ്റു പിശാചുക്കളോടു പറയും : ‘ഒരാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായാല്‍, അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായാല്‍ നിനക്കെന്തു ചെയ്യാനാകും?”

(സുനനു തിർമിദി: 3426. അൽബാനി സ്വഹീഹാക്കിയത്)

اللَّهُمَّ إنِّي أعُوذُ بِكَ أنْ أَضِلَّ، أوْ أُضَلَّ، أوْ أَزِلَّ، أوْ أُزَلَّ، أوْ أَظْلِمَ، أوْ أُظْلَمَ، أوْ أجْهَلَ، أوْ يُجْهَلَ عَلَـيَّ

(صححه الألباني في صحيح سنن أبي داود:٥٠٩٤ وصحيح الترمذي:٣٨٨٤)

അല്ലാഹുവേ ! ഞാൻ വഴിതെറ്റുകയോ ,വഴിതെട്ടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും ;ഞാൻ വ്യതിചലിക്കുകയോ ,വ്യതിച്ചലിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും; ഞാൻ ആക്രമിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും; ഞാൻ വിഡ്ഢിത്തം പ്രവർത്തിക്കുകയോ വിഡ്ഢിയാക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്നും ,നിന്നോട് ഞാൻ രക്ഷ തേടുന്നു

അല്ലാഹുമ്മ ഇന്നീ അഹൂദു ബിക്ക അൻ അളില്ല ,അവ് ഉളല്ല ,അവ് അസില്ല ,അവ് ഉസല്ല ,അവ് അളിലിമ ,അവ് ഉളലമ ,അവ് അജ്ഹല ,അവ് യുജ്ഹല അലയ്ഹി

Comments