07. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും
ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും
മൂന്നു സൂറത്തുകളും ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാര ശേഷവും ചൊല്ലുക:
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
(سورة الإخلاص:١-٤)
--
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
(سورة الفلق:١-٥)
--
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
(سورة الناس:١-٦)
(صححه الألباني في سنن النسائي :١٣٣٦)
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (1) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (3) അവന്ന് തുല്യനായി ആരും ഇല്ലതാനും. (4)
--
പറയുക. പുലരിയുടെ റബ്ബിനോട് ഞാന്‍ രക്ഷതേടുന്നു.(1) അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും, (2) ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും, (3) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും, (4) അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും. (5)
--
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. (1) മനുഷ്യരുടെ രാജാവിനോട്. (2) മനുഷ്യരുടെ ദൈവത്തോട്. (3) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. (4) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. (5) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (6)
“കുല്‍: ഹുവല്ലാഹു അഹദ്, അല്ലാഹു സ്വമദ്, ലം യലിദ്, വലം യൂലദ്, വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്.”
--
"കുല്‍: അഊദു ബി റബ്ബില്‍ ഫലഖ്. മിന്‍ ശര്‍റി മാ ഖലക്. വമിന്‍ ശര്‍റി ഗാസിഖിന്‍ ഇദാ വഖബ്. വമിന്‍ ശര്‍റി ന്നഫ്ഫാസാത്തി ഫില്‍ ഗുഖദ്. വമിന്‍ ശര്‍റി ഹാസിദിന്‍ ഇദാ ഹസദ്"
--
“കുല്‍: അഊദു ബി റബ്ബിന്നാസ്. മലികിന്നാസ്. ഇലാഹിന്നാസ്. മിന്‍ ശര്‍റില്‍ വസ്വാസില്‍ ഖന്നാസ്. അല്ലദീ യുവസ്വിസു ഫീ സ്വുദൂരിന്നാസ്.മിനല്‍ ജന്നത്തി വന്നാസ്.”
ഉഖ്ബ ബിന്‍ ആമിര്‍ (റ) നിവേദനം : എല്ലാ (ഫര്‍ദ്) നമസ്കാരത്തിന് ശേഷവും ‘ഖുല്‍ ഹുവല്ലാഹു അഹദ്…, ‘ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ‘ഖുല്‍ അഊദു ബിറബ്ബിന്നാസ്’… സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി(സ) കല്‍പ്പിക്കുകയുണ്ടായി.
Comments
Post a Comment