Posts

Showing posts with the label നാല് വിഷയങ്ങള്‍

നാല് വിഷയങ്ങള്‍

ശര്‍ഹ് ഉസൂലുസ്സലാസ നാല് വിഷയങ്ങള്‍ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ റഹ്മാനും [1] റഹീമുമായ [2] അല്ലാഹുവിന്റെ നാമത്തില്‍. [3] اِعْلمْ رَحِمَكَ اللَّهُ أَنَّهُ يَجِبُ عَلَيْنَا تَعَلُّمُ أَرْبَعِ مَسَائِلَ അറിയുക! -അല്ലാഹു നിന്നോട് കാരുണ്യം ചൊരിയട്ടെ!-; നാല് വിഷയങ്ങള്‍ പഠിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാകുന്നു. [4] المَسْأَلَةُ الأُولَى: الْعِلْمُ. ഒന്നാമത്തെ വിഷയം: അറിവ് (നേടണം എന്നതാകുന്നു). [5] وَهُوَ مَعْرِفَةُ اللَّهِ، وَمَعْرِفَةُ نَبِيِّهِ -ﷺ-، وَمَعْرِفَةُ دِينِ الإِسْلامِ بالأَدِلَّةِ. (അറിവ് എന്നാല്‍) അല്ലാഹുവിനെ അറിയലും, അവന്റെ നബിയെ -ﷺ- അറിയലും, ഇസ്‌ലാം മതത്തെ തെളിവുകളോടെ അറിയലുമാകുന്നു. [6] المَسْأَلَةُ الثَّانِيَةُ: الْعَمَلُ بِهِ. രണ്ടാമത്തെ വിഷയം: (അറിവ് കൊണ്ട്) പ്രവര്‍ത്തിക്കല്‍. [7] المَسْأَلَةُ الثَّالِثَةُ: الدَّعْوَةُ إِلَيْهِ. മൂന്നാമത്തെ വിഷയം: അതിലേക്കുള്ള പ്രബോധനം. [8] المَسْأَلَةُ الرَّابِعَةُ: الصَّبْرُ عَلَى الأَذَى فِيهِ. നാലാമത്തെ വിഷയം: അതിലുള്ള ഉപദ്രവങ്ങളില്‍ ക്ഷമിക്കല്‍. [9] وَالدَّلِيلُ قَوْلُهُ تَعَالَى: (ഈ പറഞ്ഞതിനുള്ള തെളിവ്) അല്ലാ...